HomeNewsEducationActivityഎൻ എസ്.എസ് ദിനാചരണം; വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ തൂഫാൻ കമാന്റോ പ്രഖ്യാപനവും, മെഗാ വാക്കത്തോണും സംഘടിപ്പിച്ചു

എൻ എസ്.എസ് ദിനാചരണം; വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ തൂഫാൻ കമാന്റോ പ്രഖ്യാപനവും, മെഗാ വാക്കത്തോണും സംഘടിപ്പിച്ചു

Nss-walkathon-valanchery-hss

എൻ എസ്.എസ് ദിനാചരണം; വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ തൂഫാൻ കമാന്റോ പ്രഖ്യാപനവും, മെഗാ വാക്കത്തോണും സംഘടിപ്പിച്ചു

വളാഞ്ചേരി:നാഷണൽ സർവീസ് സ്കീം ദിനാചരണത്തോടനുബന്ധിച്ച് വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ തൂഫാൻ കമാന്റോ പ്രഖ്യാപനവും, മെഗാ വാക്കത്തോണും സംഘടിപ്പിച്ചു. സംസ്ഥാന
സർക്കാർ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ഓപ്പറേഷൻ തൂഫാൻ കമാന്റോ പ്രഖ്യാപനം-ക്യാപ് ഡിസ്ട്രിബ്യൂഷൻ ഉദ്ഘാടനം നഗരസഭാ ചെയർ പേഴ്സൺ ഹസീന.വി നിർവഹിച്ചു. മെഗാ വാക്കത്തോൺ നഗരസഭ വൈസ്. ചെയർമാൻ
കെ. വി. ഉണ്ണികൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. വളാഞ്ചേരി സബ് ഇൻസ്പെക്ടർഓഫ് പോലീസ് കെ.എ.റഫീഖ് ബോധവൽക്കരണ ക്ലാസ്സെടുത്ത പരിപാടിയിൽ ലഹരി വിരുദ്ധ ചുമർചിത്ര അനാവരണം സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ നിർവഹിച്ചു. വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ആരംഭിച്ച നൂറ് കണക്കിന് വിദാർത്ഥികൾ പങ്കെടുത്ത മെഗാ വാക്കത്തോൺ വളാഞ്ചേരി ടൗൺ ചുറ്റി മുൻസിപ്പൽ ഓഫീസിനു മുന്നിൽ സമാപിച്ചു. സമാപന സമ്മേളനം വാർഡ് കൗൺസിലർ അഡ്വ.പി.പി.ഹർഷ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് വളണ്ടിയർമാർ അവതരിപ്പിച്ച കലാപരിപാടികളും,ലഹരി വിരുദ്ധ പ്രതിജ്ഞയും ഉണ്ടായി. ചുമർചിത്ര കലാകാരന്മാർ ശ്രീനി ചെറുകോട്ടുമന, മുരളീധരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു .പി.ടി.എ പ്രസിഡന്റ് കെ.കെ. ഹാത്തീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ പി. സുധീർ സ്വാഗതം പറഞ്ഞു.എൻ. എസ്.എസ്. ക്ലസ്റ്റർ കൺവീനർ ഷാഹിന.എം.വി, ഹെഡ്മാസ്റ്റർ എസ്.ജയരാജ്, എം.സി.മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ.കെ എസ്.ലക്ഷ്മി നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!