HomeNewsMeetingകേരള ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കുറ്റിപ്പുറം മേഖല കമ്മിറ്റി രൂപീകരിച്ചു

കേരള ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കുറ്റിപ്പുറം മേഖല കമ്മിറ്റി രൂപീകരിച്ചു

lswak-kuttippuram-2020

കേരള ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കുറ്റിപ്പുറം മേഖല കമ്മിറ്റി രൂപീകരിച്ചു

കുറ്റിപ്പുറം: കേരള ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കുറ്റിപ്പുറം മേഖല കമ്മിറ്റി രൂപീകരിച്ചു. കുറ്റിപ്പുറത്ത് വെച്ച് നടന്ന പരിപാടിയിൽ LSWAK മലപ്പും ജില്ലാ പ്രസിഡൻറ് ഹുസൈൻ കവിത ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ട്രഷറർ സലീം വളാഞ്ചേരി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ഓഡിറ്റർ സ്വാലിഹ് സംഗീത് സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലാ വൈസ് പ്രസിഡൻറുമാരായ ഷറഫുദീൻ വെളിയങ്കോട്, വേലായുധൻ ആലത്തിയൂർ,കണ്ണൻ തിരുനാവായ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി നവാസ് കുഞ്ഞാക്ക തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി
സുലൈമാൻ ചെല്ലൂര് (പ്രസിഡന്റ്), കലാം ലുലു, നിഷിദ് ഇവൻ്റ്ഫുൾ (വൈ: പ്രസിഡന്റ്), കണ്ണൻ തിരുനാവായ (ജനറൽ സെക്രട്ടറി), അഭിലാഷ് സലീം സൗണ്ട്, മനോജ് ചെല്ലൂര് (ജോ: സെക്രട്ടറിമാർ), കുഞ്ഞുട്ടി KTK (ട്രഷറർ), സലിം വളാഞ്ചേരി, കുഞ്ഞാവ സൈറ്റ് (ജില്ലാ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!