HomeNewsStrikeദേശീയ പണിമുടക്ക് ആരംഭിച്ചു; കേരളത്തിൽ സ്വകാര്യ വാഹനങ്ങൾ ഓടുന്നു

ദേശീയ പണിമുടക്ക് ആരംഭിച്ചു; കേരളത്തിൽ സ്വകാര്യ വാഹനങ്ങൾ ഓടുന്നു

strike

ദേശീയ പണിമുടക്ക് ആരംഭിച്ചു; കേരളത്തിൽ സ്വകാര്യ വാഹനങ്ങൾ ഓടുന്നു

മലപ്പുറം: കേരളത്തിൽ തിങ്കളാഴ‌്ച അർധരാത്രി 12 മണിക്ക‌് ആരംഭിച്ചു. പണിമുടക്കിന‌് മുന്നോടിയായി ജില്ലാ കേന്ദ്രങ്ങളിലും മറ്റ് പ്രധാന ഇടങ്ങളിലും സംയുക്ത തൊഴിലാളി പ്രകടനം നടന്നു. വിവിധ പണിമുടക്ക‌് വിളംബരം ചെയ‌്ത‌് തൊഴിലാളി പ്രകടനം നടന്നു.
strike
ഓട്ടോറിക്ഷകളും, ടാക‌്സികളും, സ്വകാര്യ ബസുകളുമെല്ലാം തിങ്കളാഴ‌്ച രാത്രി സർവീസ‌്നിർത്തി. എന്നാൽ നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളെ തടസ്സപ്പെടുത്തില്ല. വളാഞ്ചേരിയിൽ ഓട്ടോറിക്ഷകൾ സർവ്വീസ് നടത്തുന്നു. എന്നാൽ ബസുകൾ ഒന്നും തന്നെ ഇന്ന് സർവീസ് നടത്തിയിട്ടില്ല. കോട്ടക്കൽ ടൗണിൽ ഇന്ന് രാവിലെ അന്യസംസ്ഥാന ലോറികളെയും മറ്റും തടഞ്ഞിരുന്നു. തുടന്ന വ്യാപാരസ്ഥാപനങ്ങൾ ഒന്നും തന്നെ അടപ്പിക്കാൻ കോട്ടക്കലിലും വളാഞ്ചേരിയിലും നീക്കമുണ്ടായിട്ടില്ല.
ഇന്ന് രാവിലെ പല റെയിൽവെ സ്റ്റേഷനുകളിലും തൊഴിലാളികൾ ട്രെയിനുകൾ പിക്കറ്റ‌് ചെയ്തു. സംസ്ഥാനത്തെ എല്ലാ പ്രധാന റെയിൽവേ സ‌്റ്റേഷനുകളിലും ട്രെയിൻ ഉപരോധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!