HomeNewsSportsFootballSevensകോട്ടപ്പുറം പൗരസമിതി സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് 17 ന് തുടക്കമാവും

കോട്ടപ്പുറം പൗരസമിതി സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് 17 ന് തുടക്കമാവും

kottaram-football

കോട്ടപ്പുറം പൗരസമിതി സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് 17 ന് തുടക്കമാവും

വളാഞ്ചേരി: കോട്ടപ്പുറം പൗരസമിതി സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഫെബ്രുവരി 17 ന് തിങ്കൾ കോട്ടപ്പുറം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ തുടക്കമാവും. പ്രെഫ: അബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡണ്ട് റജുല തുടങ്ങിയ ജനപ്രതിനിധികളും സാമുഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. പ്രമുഖരായ 24 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
kottaram-football
വിദേശ താരങ്ങൾ ഉൾപ്പെടെ പ്രമുഖ കളിക്കാർ ടൂർണ്ണമെൻറിൽ അണിനിരക്കും. ടൂർണമെന്റിന്റെ ലാഭവിഹിതത്തിൽ നിന്നും ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക് വിനിയോഗിക്കും. ഉദ്ഘാടന മൽസരത്തിൽ അൽ മിൻഹാൽ വളാഞ്ചേരിയും ജയ എഫ്.സി തൃശ്ശൂരും ഏറ്റുമുട്ടും. വാർത്താ സമ്മേളനത്തിൽ ദീപക്ക് ( പൗരസമിതി പ്രസിഡണ്ട്), റിയാസ് എൻ.എസ്, റിയാസ് ബാബു, ജാഫർ റാഫി, സൈതാലിക്കുട്ടി ഹാജി തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!