HomeNewsReligionനടുവട്ടം ഉറൂസ് സമാപിച്ചു

നടുവട്ടം ഉറൂസ് സമാപിച്ചു

naduvattom-uroos-2021

നടുവട്ടം ഉറൂസ് സമാപിച്ചു

എടപ്പാൾ : സൂഫീവര്യൻ കൊടക്കാട്ടുവളപ്പിൽ ശൈഖ് അഹ്‌മദ് അൽഖാദിരിയുടെ ആണ്ടു നേർച്ച നടുവട്ടത്ത് സമാപിച്ചു. അനവധി വിശ്വാസികളും പണ്ഡിതരും പങ്കാളികളായി. പിലാക്കൽ പള്ളിയിലെ മഖാം സിയാറത്തിന് കെ എം സ്വാലിഹ് മുസ്‌ലിയാർ കക്കിടിപ്പുറം നേതൃത്വം നൽകി. തുടർന്നു നടന്ന
മൗലിദ് ജൽസയ്ക്കും കൂട്ടുപ്രാർഥനയ്ക്കും സയ്യിദ് എസ് ഐ കെ തങ്ങൾ അൽബുഖാരി, ഹാഫിള് ഹബീബുല്ല ബാഖവി ലക്ഷദ്വീപ്, എം.കെ സൈനുദ്ദീൻ മുസ്‌ലിയാർ, മുഹമ്മദലി ബാഖവി അത്തിപ്പറ്റ, സലീം അഹ്സനി, ലുഖ്മാനുൽ ഹകീം ഫാളിലി, ശുഅയ്ബ് സഖാഫി, അബ്ദുറഹ്മാൻ ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി. ടി മൂസ മുസ്‌ലിയാർ, എൻ വി ബാവ മുസ്‌ലിയാർ, കെ ബി കുഞ്ഞുമോൻ ഹാജി, കരിമ്പനക്കൽ ബാപ്പു ഹാജി, ഒ ഒ ഉമർ ഹാജി, സി വി അബ്ദുൽ ഖാദർ ഹാജി, എം കെ മാനു ഹാജി, കോഹിനൂർ മുഹമ്മദ്, യു വി കെ മരക്കാർ, എം കെ മൊയ്തുണ്ണി തുടങ്ങിയ പൗരപ്രമുഖരും സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!