HomeNewsArtsഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു; വളാഞ്ചേരി സ്വദേശിക്ക് അംഗീകാരം

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു; വളാഞ്ചേരി സ്വദേശിക്ക് അംഗീകാരം

mittayi

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു; വളാഞ്ചേരി സ്വദേശിക്ക് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ഷോർട്ട് ഫിലിം അവാർഡ് മാധ്യമ പ്രവർത്തകനും വളാഞ്ചേരി സ്വദേശിയുമായ ഷുഹൈബ് മിസ്റാന് സംവിധാനം ചെയ്ത ‘മിഠായി’ ക്ക് ലഭിച്ചു. സ്ത്രീ ശാക്തീകരണം, സാമൂഹ്യപ്രവർത്തനം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ വെവ്വേറെ മത്സരങ്ങളായിരുന്നു സംഘടിപ്പിച്ചിരുന്നത്. ഇതിൽ പരിസ്ഥിതി അടിസ്ഥാനപ്പെടുത്തിയ മത്സരത്തിലാണ് ‘മിഠായി’ ഒന്നാം സ്ഥാനം നേടിയത്. 50000 രൂപയും ഫലകവുമാണ് അവാർഡ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ അവാർഡ് വിതരണം ചെയ്തു. യുവജനകാര്യ വകുപ്പ് മന്ത്രി എ സി മൊയ്‌തീൻ ഉൾപ്പെടെ നിരവധി പ്രമുഖർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!