HomeNewsDevelopments‘പ്രോജക്റ്റ് വളാഞ്ചേരി’യുമായി ‘മിഷണ്‍ ബെറ്റര്‍ ടുമോറോ’

‘പ്രോജക്റ്റ് വളാഞ്ചേരി’യുമായി ‘മിഷണ്‍ ബെറ്റര്‍ ടുമോറോ’

mission-better-tommorrow

‘പ്രോജക്റ്റ് വളാഞ്ചേരി’യുമായി ‘മിഷണ്‍ ബെറ്റര്‍ ടുമോറോ’

വളാഞ്ചേരി: ‘മിഷണ്‍ ബെറ്റര്‍ ടുമോറൊ’യുടെ വളാഞ്ചേരി ചാപ്റ്റര്‍ മുനിസിപാലിറ്റിക്കായി തയ്യാറാക്കിയ വികസന-ക്ഷേമ കരുതലിനായുള്ള ‘പ്രാേജക്റ്റ് വളാഞ്ചേരി’ മുനിസിപ്പാലിറ്റി വികസന സെമിനാറില്‍ സമര്‍പ്പിച്ചു. ‘മിഷന്‍ ബെറ്റര്‍ ടുമോറോ’ പ്രവര്‍ത്തകരായ ഷാഹിന ടീച്ചര്‍, ശരത് പ്രകാശ് എന്നിവരില്‍ നിന്നും വളാഞ്ചേരി നഗരസഭാ അധ്യക്ഷന്‍ അഷറഫ് അബലത്തിങ്ങല്‍ പ്രോജക്റ്റ് ഏറ്റുവാങ്ങി. പൊതുജനങ്ങള്‍ക്കും, വനിതകള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഉപകാരപ്രദമാകുന്ന
നാല്‍പതോളം പദ്ധതികളാണ് പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭരണ നേതൃത്ത്വങ്ങള്‍ക്ക് വികസന-ക്ഷേമ ചിന്തകള്‍ ചേര്‍ത്ത ഇത്തരം ‘പ്രോജക്റ്റ്’ പങ്കുവക്കുന്നതിലൂടെ അത് നാടിന്റെ വികസനത്തിന് സഹായകമാവുമെന്ന് സംഘാടകര്‍ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!