HomeNewsIncidentsവെട്ടിച്ചിറയിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്കിന് തീപിടിച്ചു

വെട്ടിച്ചിറയിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്കിന് തീപിടിച്ചു

vettichira-ace-truck-fire

വെട്ടിച്ചിറയിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്കിന് തീപിടിച്ചു

ആതവനാട്: വെട്ടിച്ചിറ-കൂട്ടിലങ്ങാടി റോഡിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്കിന് തീപ്പിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെ വെട്ടിച്ചിറയിൽ നിന്ന് കാടാമ്പുഴയിലേക്ക് പോവുകയായിരുന്ന വാഹനത്തിനാണ് തീപ്പിടിച്ചത്. സംഭവത്തിൽ ആളപായമില്ല. കല്പകഞ്ചേരി സ്വദേശി കുറുവത്താണി സമദിൻ്റെ ഉടമസ്ഥതതിലുള്ളതാണ് വാഹനം. വിവരമറിയിച്ചതിനെ തുടർന്ന് തിരൂരിൽ നിന്നുള്ള അഗ്നി – രക്ഷാസേന എത്തി തീ അണച്ചു.
vettichira-ace-truck-fire
തിരൂർ അഗ്നി രക്ഷാ സേന സ്റ്റേഷൻ ഓഫീസർ എം.കെ പ്രമോദ് കുമാറിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ രമേഷ് ബാബു, ഫയർ & റസ്ക്യൂ ഓഫീസർമാരായ രഘുരാജ് വി .സി, നിയാസ്, പ്രവീൺ കെ, അമൽ, അനൂപ്, ജിഷ്ണു, രമേഷ്, ഫയർ & റസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ സുരേഷ് മേലേടത്ത്, നൗഫൽ, ഹോം ഗാർഡായ, ഗോപി എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!