HomeNewsInaugurationപുറമണ്ണൂർ പെരുമ്പറമ്പിൽ സ്ഥാപിച്ച മിനിമാസ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

പുറമണ്ണൂർ പെരുമ്പറമ്പിൽ സ്ഥാപിച്ച മിനിമാസ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

mini-mast-perumparamba

പുറമണ്ണൂർ പെരുമ്പറമ്പിൽ സ്ഥാപിച്ച മിനിമാസ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

ഇരിമ്പിളിയം:ഇരിമ്പിളിയം പെരുംപറമ്പിൽ എൽ.ഇ.ഡി മിനിമാസ്സ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് 1,62,778 (ഒരു ലക്ഷത്തി അറുപത്തി രണ്ടായിരത്തി എഴുനൂറ്റി എഴുപത്തിയെട്ട് രൂപ) ചിലവഴിച്ച് ഇരിമ്പിളിയം പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട പെരുമ്പറമ്പിലാണ് ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്. നിരവധി കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ ആവശ്യമായിരുന്ന വെളിച്ചം യാഥാർത്ഥ്യമായതിൽ സന്തോഷവാനാണെന്ന് എം.എൽ.എ പറഞ്ഞു. കഴിഞ്ഞ ഇലക്ഷൻ സമയത്ത് പ്രദേശ വാസികൾക്ക് നൽകിയ വാഗ്ദാനം കൂടി നിറവേറ്റിയതായി വാർഡ് മെമ്പർ വി.ടി അമീർ പറഞ്ഞു.
mini-mast-perumparamba
പെരുമ്പറമ്പ് പ്രദേശത്തിന്റെ തുടർന്നുള്ള വികസന പ്രവർത്തനത്തിന് വാർഡ്‌ മെമ്പർ നടത്തുന്ന പരിശ്രമത്തിന് എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് ബ്ലോക്ക് മെമ്പർ കുഞ്ഞിപ്പ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ മാസ്റ്റർ അധ്യക്ഷനായി. പി. കുഞ്ഞാപ്പ, കെ.എം അബ്ദുറഹ്മാൻ, യൂനസ്. കെപി, ഹംസ ടി എൻ തുടങ്ങിയവർ സംസാരിച്ചു. കുട്ടൻ, മജീദ്, അസീസ്, ചന്ദ്രൻ, ഹഫീദ്, സലാം. കെ. ടി, തുടങ്ങിയ പ്രദേശവാസികൾ പരിപാടിയിൽ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!