HomeNewsEducation‘Mesmerize-13’, management fest to be held in MESCE, Kuttippuram from March 6th

‘Mesmerize-13’, management fest to be held in MESCE, Kuttippuram from March 6th

‘Mesmerize-13’, management fest to be held in MESCE, Kuttippuram from March 6th

കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനിയറിങ് കോളേജ് എം.ബി.എ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന മാനേജ്‌മെന്റ് ഫെസ്റ്റ് ‘മെസ്‌മെറൈസ്-13’ മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ കോളേജില്‍ നടക്കും. ആറിന് രാവിലെ 9.30ന് മുന്‍ എം.പി പി.വി. അബ്ദുള്‍വഹാബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യയിലെ 50-ല്‍പ്പരം മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്നുള്ള 500 ഓളം എം.ബി.എ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ബിസിനസ്സിലെ നൂതന രീതികള്‍ എന്ന വിഷയത്തില്‍ 25 ഓളം പ്രബന്ധങ്ങളും അവതരിപ്പിക്കും. ഗവേഷണം, പരിശീലനം, കണ്‍സള്‍ട്ടന്‍സി, പ്രൊജക്ടുകള്‍ എന്നീ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായുള്ള ധാരണാപത്രം എടപ്പാളിലെ ആയുര്‍ഗ്രീന്‍ ഹെല്‍ത്ത് വില്ലേജുമായി എം.ബി.എ ഡിപ്പാര്‍ട്ട്‌മെന്റ് ഒപ്പുവെക്കും. മേളയോടനുബന്ധിച്ച് വൈകീട്ട് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും. പിന്നണി ഗായകന്‍ സിയാദ് മുഹമ്മദ് ഉദ്ഘാടനംചെയ്യും. ഫെസ്റ്റിന് രജിസ്റ്റര്‍ ചെയ്യുന്നതിന് ഓണ്‍ലൈന്‍ സൗകര്യവുമേര്‍പ്പെടുത്തിയിട്ടുണ്ട്. www.mesmerize.info എന്ന സൈറ്റുവഴി രജിസ്റ്റര്‍ ചെയ്യാം.

Summary: Mesmerize-13, the management fest conducted by the MBA department will commence from March 6th at MES College of Engineering, Kuttippuram. Those who want to participate, can register online through the following link, www.mesmerize.info


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!