HomeNewsProtestവളാഞ്ചേരി നഗരത്തിലെ മാലിന്യം നഗരസഭയിലേക്ക് വ്യാപാരികളുടെ മാർച്ച്

വളാഞ്ചേരി നഗരത്തിലെ മാലിന്യം നഗരസഭയിലേക്ക് വ്യാപാരികളുടെ മാർച്ച്

kvves-valanchery

വളാഞ്ചേരി നഗരത്തിലെ മാലിന്യം നഗരസഭയിലേക്ക് വ്യാപാരികളുടെ മാർച്ച്

വളാഞ്ചേരി: വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തി. നഗരത്തിലെ പ്രധാന വ്യാപാരമേഖലയായ മാർക്കറ്റിലെ മാലിന്യ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുക, ഐറിഷ് പദ്ധതി പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
kvves-valanchery
വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് ടി.എം. പദ്മകുമാർ ഉദ്ഘാടനംചെയ്തു. വളാഞ്ചേരി യൂണിറ്റ് ജനറൽ സെക്രട്ടറി കെ. മുഹമ്മദാലി, പറശ്ശേരി അസൈനാർ, പി.പി. ബഷീർ, പൈങ്കൽ ഹംസ, മുരളി വോൾഗ, കരീം നടക്കാവിൽ, അലി പാലാറ, അലി ഖത്തർ, എ.വി. വേണു എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!