HomeNewsDisasterFloodമഴക്കാല മുന്നൊരുക്കം; ഇരിമ്പിളിയം പഞ്ചായത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

മഴക്കാല മുന്നൊരുക്കം; ഇരിമ്പിളിയം പഞ്ചായത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

irimbiliyam-abid-hussain-thangal-flood

മഴക്കാല മുന്നൊരുക്കം; ഇരിമ്പിളിയം പഞ്ചായത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

ഇരിമ്പിളിയം: മഴക്കാല – മുന്നൊരുക്കത്തിന്റെ ഭാഗമായി ഇരിമ്പിളിയം പഞ്ചായത്തിൽ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങളുടെ നേതൃത്വത്തിൽ യോഗം ചേർന്നു. മഴ കനത്ത സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലേ പോലെയും പ്രളയം വരുന്ന സാഹചര്യമുണ്ടായാൽ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്യാമ്പുകൾ തുടങ്ങാൻ തീരുമാനമായി.
irimbiliyam-abid-hussain-thangal-flood
യോഗത്തിൽ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ, ബ്ലോക്ക് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റജുലാ നൗഷാദ്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഷംല ടീച്ചർ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ, ഫസീല ടീച്ചർ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എൻ ഉമ്മുകുൽസു, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി അമീർ, സി.പി ഉമ്മുകുൽസു, കെ.ടി ഉമ്മുകുൽസു, സരസ്വതി, മമ്മു പാലോളി, അബൂബക്കർ, സെക്രട്ടറി അജിത് കുമാർ, എ.ഇ ശരീശ് കുമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മനുപ്പ മാസ്റ്റർ, മൊയ്തു മാസ്റ്റർ എന്നിവർ യോഗത്തിൽ പങ്കെടുത്തു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!