HomeNewsObituaryമാധ്യമ പ്രവർത്തകൻ സുരേഷ് ഇ‌ നായർ അന്തരിച്ചു

മാധ്യമ പ്രവർത്തകൻ സുരേഷ് ഇ‌ നായർ അന്തരിച്ചു

Suresh-e-nair

മാധ്യമ പ്രവർത്തകൻ സുരേഷ് ഇ‌ നായർ അന്തരിച്ചു

കുറ്റിപ്പുറം: മുതിർന്ന മാധ്യമ പ്രവർത്തകനും കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ സുരേഷ് ഇ‌ നായർ (50) അന്തരിച്ചു. തവനൂർ മാണൂർ സ്വദേശിയാണ്. ശനിയാഴ്ച രാത്രി തിരുനാവായ റെയിൽവേ സ്റ്റേഷന് സമീപം തീവണ്ടി തട്ടി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാതൃഭൂമി ദിനപ്രത്രത്തിന്റെ കുറ്റിപ്പുറം ലേഖകനായിരുന്നു അദ്ദേഹം. ദീപിക, മാധ്യമം തുടങ്ങിയ വിവിധ പത്രങ്ങളിൽ പ്രാദേശിക ലേഖകനായി പ്രവർത്തിച്ചിരുന്നു. വട്ടംകുളം പോസ്റ്റ് ഓഫീസ് ജീവനക്കാരൻ കൂടിയായ സുരേഷ് കേരള കാറ്ററേഴ്സ്‌ അസോസിയേഷൻ സംസ്ഥാന ഭാരവാഹി കൂടിയാണ് ഇദ്ദേഹം. എടപ്പാൾ‌ ആസ്ഥാനമായി മയൂര എന്ന കാറ്ററിംഗ് സ്ഥാപനം ഇദേഹത്തിന്റെ ഉടമസ്ഥതയിലുണ്ട്. കുറ്റിപ്പുറം പ്രസ് ക്ലബിന്റെ ആദ്യകാല പ്രസിഡന്റും നിലവിലെ രക്ഷാധികാരി കൂടിയാണ് ഇദ്ദേഹം. തിരൂർ ജില്ലാ അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!