ആതവനാട് ഊരോത്ത് പള്ളിയാലിൽ ഒഡിയ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ആതവനാട്:ഒഡീഷ സ്വദേശിയെ ആതവനാട് ഊരോത്ത് പള്ളിയാലിൽ പാറേക്കളം റോഡിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. മുപ്പത് വർഷത്തോളമായി തൊഴിലാളിയായി ഊരോത്ത് പള്ളിയാൽ മേഖലയിൽ ജീവിച്ചിരുന്ന ദാസപ്പൻ ( 52 ) എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വളാഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂർ ജില്ലാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. ഇയാളുടെ ബന്ധുക്കളെ കുറിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
