HomeNewsInitiativesReliefമീഡിയ ക്ലബ്ബ് വളാഞ്ചേരി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

മീഡിയ ക്ലബ്ബ് വളാഞ്ചേരി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

relief-kit-media-club

മീഡിയ ക്ലബ്ബ് വളാഞ്ചേരി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.

വളാഞ്ചേരി:നവ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ ക്ലബ്ബ് വളാഞ്ചേരി കോവിഡ് കാലത്ത് സംഘടനാ പ്രവർത്തകരോടൊപ്പം ചേർന്ന് നിൽക്കുക എന്ന ഉദ്ദേശത്തോടെ നവ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. തികച്ചും കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇന്ന് കാലത്ത് 10.30 ന് കാവുംപുറത്ത് വെച്ച് നടന്ന പരിപാടിയിൽ പ്രസിഡണ്ട് സിദ്ദീഖ് കാട്ടിലങ്ങാടി ഖാലിദ് തൊട്ടിയന് കിറ്റ് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി മുഹ്സിൻ വടക്കുംമുറി ട്രഷറർ ഇക്ബാൽ, ഖമറുൽ ഇസ് ലാം എന്നിവർ സംസാരിച്ചു. ഭാരവാഹികളായ ബാസിത്ത് വക്കരത്ത്, റഫീഖ് സീ ഫോർ ന്യൂസ്, സബ്നേഷ് ന്യൂസ് ബി, ഫസൽ നാലകത്ത്, മുത്തു പുലാമന്തോൾ, നിസാർ മെഡ്ലിങ് മീഡിയ, അനിൽ, മുരളി കോഡൂർ തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!