HomeNewsInitiativesDonationഭവന നിർമ്മാണ ഫണ്ടിലേക്ക് അദ്യ ഗഡു നൽകി ചീനിച്ചോട്‌ ബഹജതുദ്ധീൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ

ഭവന നിർമ്മാണ ഫണ്ടിലേക്ക് അദ്യ ഗഡു നൽകി ചീനിച്ചോട്‌ ബഹജതുദ്ധീൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ

cheenichode-house-fund

ഭവന നിർമ്മാണ ഫണ്ടിലേക്ക് അദ്യ ഗഡു നൽകി ചീനിച്ചോട്‌ ബഹജതുദ്ധീൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ

എടയൂർ: ഭവന നിർമ്മാണ ഫണ്ടിലേക്ക് അദ്യ ഗഡു നൽകി ചീനിച്ചോട്‌ ബഹജതുദ്ധീൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ. റഫീഖ് മുസ്ലിയാരുടെ വീട് നിർമ്മാണത്തിലേക്ക് എടയൂർ ചീനിച്ചോട്‌ ബഹജതുദ്ധീൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ സഹായധനം ആദ്യ ഗഡുവായ 82,880 രൂപ കൈമാറി. ചീനിച്ചോട് ബഹജതുദ്ധീൻ മസ്ജിദിന്റെയും മദ്രസയുടെയും കമ്മിറ്റി ഭാരവാഹികളായ മാനു ഹാജി, മുഹമ്മദാലി ഹാജി, മാഹിൻ, സൈദാലിക്കുട്ടി കാക്ക, മൂസ എന്നിവരും മസ്ജിദ് ഇമാം അഹമ്മദ്‌ കബീർ മന്നാനി അവർകളും ചേർന്ന് സഹായധനം കൈമാറി. വീട് നിർമാണ കമ്മിറ്റി ഭാരവാഹികളായ വി പി മുഹമ്മദ്‌ റഫീഖ് (വാർഡ് മെമ്പർ), വി പി അലി അക്ബർ മാസ്റ്റർ, എ കെ അബ്ദുൽ കരീം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!