HomeNewsInitiativesReliefഎസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റിക്ക് കീഴിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റിക്ക് കീഴിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

kit-sys-skssf-mannathuparamba

എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റിക്ക് കീഴിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

എടയൂർ: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റിക്ക് കീഴിൽ 9 വർഷമായി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന മർഹൂം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ കിറ്റ് വിതരണം നടന്നു. മഹല്ലിലെ 350 കുടുംബങ്ങൾക്ക് വിതരണം ചെയ്തു. വിതരണോദ്ഘാടനം ബദ്‌രിയ നഗർ മഹല്ല് പ്രസിഡന്റ് സൈനുദ്ധീൻ കോയ തങ്ങൾ നിർവഹിച്ചു. എസ് വൈ എസ് ശാഖ ജനറൽ സെക്രട്ടറി അബൂബക്കർ ബാഖവി, സെക്രട്ടറി സിദ്ധീഖ് മാസ്റ്റർ, അബൂബക്കർ എം എം, മുസ്തഫ പി, എസ് കെ എസ് എസ് എഫ് ശാഖ പ്രെസിഡന്റ് ഹബീബ് വാഫി, വൈസ് പ്രസിഡന്റ് ഹാരിസ് മുസ്‌ലിയാർ, മുനീർ എം സി, ശാഖ ഭാരവാഹികൾ സംബന്ധിച്ചു.
kit-sys-skssf-mannathuparamba
ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൽ ഉൾപെടുത്തി മഹല്ലിലെ നിത്യ രോഗികൾക്കും നിർധനരായ പെണ്കുട്ടികളുടെ വിവാഹത്തിനും സാമ്പത്തിക സഹായവും നൽകുന്നു. അവിചാരിതമായി ഉണ്ടാകുന്ന അപകടങ്ങളിൽ പരിക്ക് പറ്റിയവർക്കും രോഗികൾക്കും ഉപയോഗിക്കാൻ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ശേഖരിച്ച് വിപുലമായ രീതിയിൽ സഹചാരി സെന്റർ തുടങ്ങാനുള്ള സ്വഗതകമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!