HomeNewsCrimeTresspassingതിരുന്നാവായ എടക്കുളത്ത് വീട്ടിൽ കയറി പരാക്രമം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു

തിരുന്നാവായ എടക്കുളത്ത് വീട്ടിൽ കയറി പരാക്രമം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു

edakkulam-attacker

തിരുന്നാവായ എടക്കുളത്ത് വീട്ടിൽ കയറി പരാക്രമം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു

തിരുന്നാവായ : വീട്ടിൽ കയറി പരാക്രമം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു. ജാർഖണ്ഡ് സ്വദേശിയായ മുകേഷ് (38)നെയാണ് നാട്ടുകാർ തിരൂർ പൊലിസിൽ ഏൽപ്പിച്ചത്. എടക്കുളം കുന്നുംപുറത്ത് വില്ലേജ് ഓഫീസിൻ്റെ പിറകുവശത്തെ വീട്ടിൽ കയറി പരാക്രമം നടത്തിയ ഇയാളെ നാട്ടുകാർ പിടികൂടുകയായിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറി യുവാവ് വീടിൻ്റെ വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ ഉടുതുണി ഊരിയെറിയുകയും ചെയ്തു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് തിരൂരിൽ നിന്നും പൊലിസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യുവാവിന് മാനസിക പ്രയാസമുള്ളതായി കരുതുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!