HomeNewsCrimePOCSOവാട്സാപ്പിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച്, നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് കുറ്റിപ്പുറത്ത് അറസ്റ്റിൽ

വാട്സാപ്പിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച്, നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് കുറ്റിപ്പുറത്ത് അറസ്റ്റിൽ

pocso-kuttippuram-arrest

വാട്സാപ്പിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച്, നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് കുറ്റിപ്പുറത്ത് അറസ്റ്റിൽ

കുറ്റിപ്പുറം: നഗ്നചിത്രങ്ങൾ വാട്സാപ്പിലൂടെ കൈമാറാൻ പെൺകുട്ടിയെ പ്രേരിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. തിരുവനന്തപുരം പൂന്തുറ പഴഞ്ചിറ അമ്പലത്തിന് സമീപം പറവൻകുന്ന് നസീമിനെയാണ് (21) കുറ്റിപ്പുറം ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിൽ അറസ്റ്റുചെയ്തത്. വാട്‌സാപ്പ് വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങൾ കൈമാറാൻ പ്രേരിപ്പിച്ചുവെന്നാണ് പരാതി. ഇയാളുടെ നഗ്നചിത്രങ്ങൾ പെൺകുട്ടിക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കൈക്കലാക്കാനും ശ്രമം നടത്തി. കുട്ടിയുടെ സ്വഭാവത്തിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ വിശദമായി ചോദിച്ചപ്പോഴാണ് കാരണം മനസ്സിലാക്കിയത്‌. തുടർന്നാണ് പരാതി നൽകിയത്. സബ് ഇൻസ്പെക്ടർ മധു, സിവിൽപോലീസ് ഓഫീസർമാരായ അലക്സ് സാമുവൽ, ജോസ്‌പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!