HomeNewsMeetingFelicitationസ്ഥലം മാറി പോകുന്ന ഖത്തീബിന് യാത്രായപ് നൽകി തിണ്ടലം കക്കൻചിറയിലെ മഹല്ല് കമ്മറ്റി അംഗങ്ങൾ

സ്ഥലം മാറി പോകുന്ന ഖത്തീബിന് യാത്രായപ് നൽകി തിണ്ടലം കക്കൻചിറയിലെ മഹല്ല് കമ്മറ്റി അംഗങ്ങൾ

thindalam-mahallu-farewell

സ്ഥലം മാറി പോകുന്ന ഖത്തീബിന് യാത്രായപ് നൽകി തിണ്ടലം കക്കൻചിറയിലെ മഹല്ല് കമ്മറ്റി അംഗങ്ങൾ

വളാഞ്ചേരി: തിണ്ടലം കക്കൻചിറ മഹല്ലിലെ ഖത്തീബിന് യാത്രായപ് നൽകി. അഞ്ചു വർഷത്തിലധികമായി മഹല്ല് ഖത്തീബ് ആയി ജോലി ചെയ്ത് നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന ചെമ്മാട് സികെ നഗർ സ്വദേശിയായ സിദ്ദിഖ് അഹ്സനി ഉസ്താതിന് മഹല്ല് നിവാസികൾ യാത്രയപ്പ് സംഘടിപ്പിച്ചു. ഇന്നലെ വൈകീട്ട് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ ചടങ്ങിൽ മഹല്ല് പള്ളിയിൽ വെച്ചാണ് ചടങ്ങ് നടന്നത്. കക്കൻചിറ മഹല്ല് പ്രസിഡണ്ട് അയ്യൂബ് നഈമി CK യുടെ അധ്യക്ഷതയിൽ ചേർന്ന മഹല്ല് ഖത്തീബിനുള്ള യാത്രയയപ്പ് പരിപാടിയിൽ മഹല്ലിൻ്റെ നിയുക്ത ഖത്തീബ് അബ്ദുൽ റഷീദ് സഖാഫി ഉദ്ഘാടനം ചെയ്യുകയുണ്ടായി. മഹല്ല് സെക്രട്ടറിയായ ഇബ്രാഹിം ഒറവക്കോട്ടിൽ ആശംസയും ഷുക്കൂർ പറശ്ശേരി നന്ദിയും രേഖപ്പെടുത്തി സംസാരിച്ചു . ഈ കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനായി നാമോരോരുത്തരും നമ്മളാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യണമെന്ന് മറുപടി പ്രസംഗത്തിൽ ഖത്തീബ് സിദ്ദിഖ് അഹ്സനി അഭിപ്രായപ്പെടുകയുണ്ടായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!