HomeNewsEventsവളാഞ്ചേരിയിൽ ലയൺസ് ക്ലബ്ബ് രൂപവത്കരിച്ചു

വളാഞ്ചേരിയിൽ ലയൺസ് ക്ലബ്ബ് രൂപവത്കരിച്ചു

lions-club-valancheyr

വളാഞ്ചേരിയിൽ ലയൺസ് ക്ലബ്ബ് രൂപവത്കരിച്ചു

വളാഞ്ചേരി : വളാഞ്ചേരിയിൽ ലയൺസ് ക്ലബ്ബ് രുപവത്കരിച്ചു. വോൾഗാ സമ്മേളനഹാളിൽ ഡിസ്ട്രിക്ട് ഗവർണർ ജോർജ് മൊറേരി ഉദ്ഘാടനം നിർവഹിച്ചു. വൈസ് ഗവർണർ ടോണി ഇനോക്കാരൻ, ലയൺസ് ക്ലബ്ബ് കോട്ടയ്ക്കൽ പ്രസിഡന്റ് കെ. വിജയൻ, സെക്രട്ടറി ഡോ. മുരളീധരൻ, ജില്ലാസെക്രട്ടറി കെ.എം. അനിൽകുമാർ, സോൺ ചെയർമാൻ ഡോ. ബി. സുരേഷ്, ജില്ലാ അഡ്വൈസർ ഡോ. കെ.ടി. മുഹമ്മദ്കുട്ടി, വി.കെ. ഷാജി, ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
lions-club-valancheyr
ഭാരവാഹികളായി അഡ്വ. പി. ശങ്കരനാരായണൻ (പ്രസി.), ഇ.ടി. വേണുഗോപാൽ, ഡോ. സുഭാഷ് പൊറ്റമ്മേൽ, ഡോ. മുഹമ്മദ് ഹാരിസ് (സെക്ര.), അഡ്വ. നജ്മുദ്ദീൻ പാലാറ (ജോ. സെക്ര.), മെഹമൂദ് റിയാസ് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. സേവനപ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച് കുടുംബങ്ങൾക്ക് വീട് നിർമിച്ചുകൊടുക്കാനും അഞ്ചുപേർക്ക് കൃത്രിമക്കാലുകൾ നൽകാനും തീരുമാനിച്ചു. മാതൃഭൂമിയുടെ ‘മായരുത് മലയാളം’ എന്ന പരമ്പരയ്ക്ക് പിന്തുണയുമായി അക്ഷരമാല അച്ചടിച്ച ആയിരം നോട്ടുപുസ്തകങ്ങൾ വളാഞ്ചേരിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് വിതരണംചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!