HomeNewsAccidentsമിനിപമ്പയിൽ ഒഴുക്കിൽപ്പെട്ട ശബരിമല തീർത്ഥാടകരെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി

മിനിപമ്പയിൽ ഒഴുക്കിൽപ്പെട്ട ശബരിമല തീർത്ഥാടകരെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി

mini-pamba-rescue

മിനിപമ്പയിൽ ഒഴുക്കിൽപ്പെട്ട ശബരിമല തീർത്ഥാടകരെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി

കുറ്റിപ്പുറം: മിനിപമ്പയിൽ ഒഴുക്കിൽപ്പെട്ട ശബരിമല തീർത്ഥാടകരായ രണ്ടുപേരെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. ഞായറാഴ്ച കാലത്ത് 11 മണിയോടെയാണ് കുറ്റിപ്പുറം മിനിപമ്പയിൽ കുളിക്കാനിറങ്ങിയ ആന്ധ്രപ്രദേശ് സ്വദേശികളായ രവി(28),​ പിമ്മണ(28) എന്നിവർ ഒഴുക്കിൽപ്പെട്ടത്.സംഭവം ശ്രദ്ധയിൽ പെട്ട സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാർഡ് അംഗങ്ങളായ ഇബ്രാഹിം, ജിഷ്ണു, സൈഫു എന്നിവർ ചേർന്നാണ് ഒഴുക്കിൽ പെട്ടവരെ രക്ഷപ്പെടുത്തിയത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം സംഘം ശബരിമലയ്ക്ക് തിരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!