HomeViralമുസ്ലിം തീവ്രവാദി പരാമർശം: വിജയരാഘവന് പിന്തുണയുമായി ഡിവൈഎഫ്‌ഐ നേതാവ്

മുസ്ലിം തീവ്രവാദി പരാമർശം: വിജയരാഘവന് പിന്തുണയുമായി ഡിവൈഎഫ്‌ഐ നേതാവ്

abdulla-navaz

മുസ്ലിം തീവ്രവാദി പരാമർശം: വിജയരാഘവന് പിന്തുണയുമായി ഡിവൈഎഫ്‌ഐ നേതാവ്

മലപ്പുറം: ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരായ സമരത്തിന് പിന്നില്‍ മുസ്‌ലിം തീവ്രവാദികളാണെന്ന് പറഞ്ഞ സിപിഎം നേതാവ് എ വിജയരാഘവന് പിന്തുണയുമായി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പികെ അബ്ദുല്ല നവാസ്. ഇസ്ലാമിക ചരിത്രത്തില്‍ റാങ്കോടു കൂടി ബിരുദം കരസ്ഥമാക്കിയ വിജയരാഘവന്‍ എന്ന വിദ്യാര്‍ത്ഥി നേതാവ് മലപ്പുറത്തിന്റെ മാത്രമല്ല അക്ഷര കേരളത്തിന്റെ അത്ഭുതമായിരുന്നു. ഇന്നീ തുള്ളുന്ന സുടാപ്പികുട്ടികള്‍ അന്നു ജനിച്ചിട്ടുപോലുമില്ല. ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു.
മലപ്പുറമെന്ന മണ്ണിന്റെ മണവും ഗുണവുമുള്ള വിജയരാഘവനെ മതം പഠിപ്പിക്കാന്‍ മലപ്പുറത്താരും വളര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.fb-post
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇസ്ലാമിക ചരിത്രത്തിൽ റാങ്കോടു കൂടി ബിരുദം കരസ്ഥമാക്കിയ വിജയരാഘവൻ എന്ന വിദ്യാർത്ഥി നേതാവ്
മലപ്പുറത്തിന്റെ മാത്രമല്ല അക്ഷര കേരളത്തിന്റെ അത്ഭുതമായിരുന്നു..
ഇന്നീ തുള്ളുന്ന സുടാപ്പികുട്ടികൾ
അന്നു ജനിച്ചിട്ടുപോലുമില്ല..
വെള്ളിയാഴ്ചകൾ തിരഞ്ഞെടുത്ത് ജുമുഅ പോലും നടുറോട്ടിൽ നമസ്‌കരിക്കുന്ന ആഭാസത്തരം രാഷ്ട്രീയ തീവ്രവാദമല്ലാതെ മതമാണ്‌ എന്ന് പറയാൻ
ഇസ്ലാമിനെ അറിയുന്നവർക്കാവില്ല,
കുട്ടികളെ മനുഷ്യ മതിലാക്കി
പോലീസിന് നേരെ കല്ലെറിയുന്നവർ തീവ്രവാദികൾ തന്നെയാണ്‌..
മാസങ്ങൾക്ക് മുൻപ് ഗെയിൽ
വിഷയത്തിൽ നടക്കാതെ പോയ തീവ്ര അജണ്ട മലപ്പുറത്ത് നടപ്പാക്കാനുള്ള ഗൂഢ ശ്രമമാണ് ഈ കലാപം…
മലപ്പുറമെന്ന മണ്ണിന്റെ
മണവും ഗുണവുമുളള വിജയരാഘവനെ
മതം പഠിപ്പിക്കാൻ മലപ്പുറത്താരും വളർന്നിട്ടില്ല..
അടിവേര് നഷ്ട്ടപ്പെടുന്ന രാഷ്ട്രീയ അബദ്ധങ്ങൾ സമുദായത്തിന്റെ
തലയിൽ കെട്ടിവച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നവർ
രാഷ്ട്രീയ ഭീരുക്കൾ തന്നെയാണ്..
രാഷ്ട്രീയ തീവ്ര വാദത്തിനു
മതത്തെ മറയാക്കുന്ന
സംഘ് പരിവാര സുടാപ്പി
സഹകരണ സംഘം
മലപ്പുറത്തിന്റെ ചരിത്രം അറിയുന്നത് നന്നാകും..കൂട്ടത്തിൽ സമുദായത്തിന്റെയും..
ഓടാൻ.. കണ്ടം തികയാതെ വരും..


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!