HomeNewsMeetingവ്യാപാരി വ്യവസായി ഏകോപനസമിതി വാർഷികം ചൊവ്വാഴ്ച

വ്യാപാരി വ്യവസായി ഏകോപനസമിതി വാർഷികം ചൊവ്വാഴ്ച

kvves

വ്യാപാരി വ്യവസായി ഏകോപനസമിതി വാർഷികം ചൊവ്വാഴ്ച

വളാഞ്ചേരി: വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റിന്റെ ദ്വൈവാർഷികവും വാർഷിക പൊതുയോഗവും ചൊവ്വാഴ്ച ഒമ്പതരയ്ക്ക് നധാസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
kvves
സംഘടനയിലെ അംഗങ്ങൾക്കുള്ള പലിശരഹിത വായ്പാ പദ്ധതിയുടെ വിതരണോദ്ഘാടനം, ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനുള്ള ഡയാലിസിസ് മെഷീൻ സമർപ്പണത്തിന്റെ പ്രഖ്യാപനം, ഹാജി മമ്മി പാലാറ സ്മാരക വിദ്യാഭ്യാസ അവാർഡുദാനം എന്നിവയും നടക്കും.
bright-Academy
പി. കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്യും. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിക്കും. ടി.എം. പദ്മകുമാർ, കെ. കമറുസ്സമാൻ, കെ. ഷാജഹാൻ, എൻ. അബ്ദുൾഹമീദ്, കെ. മുഹമ്മദാലി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!