HomeNewsPoliticsഎസ്എഫ്ഐ ജില്ലാ സമ്മേളനം 
7, 8 തീയതികളിൽ മമ്പാട്

എസ്എഫ്ഐ ജില്ലാ സമ്മേളനം 
7, 8 തീയതികളിൽ മമ്പാട്

sfi

എസ്എഫ്ഐ ജില്ലാ സമ്മേളനം 
7, 8 തീയതികളിൽ മമ്പാട്

വണ്ടൂർ: എസ്എഫ്ഐ 46-ാമത് ജില്ലാ സമ്മേളനം ഏഴ്‌, എട്ട്‌ തീയതികളിൽ മമ്പാട് ധീരജ് നഗറിൽ (ഐകെ ഹാൾ) നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രതിനിധി സമ്മേളനം എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു ഉദ്ഘാടനംചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്, അഡ്വ. കെ എം സച്ചിൻദേവ് എംഎൽഎ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിൽ വിവിധ ഏരിയാ പ്രതിനിധികളും ജില്ലാ ഭാരവാഹികളുമടക്കം 363 പ്രതിനിധികൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ എം ടി അഹമ്മദ്, പി അയ്യപ്പൻ, കെ സലാഹുദ്ദീൻ, പഞ്ചായത്ത് പ്രസിഡന്റ്‌ സി ശ്രീനിവാസൻ, എം സജാദ്, നിമിഷാജ്, എൻ പി ഉബൈദ്, വി അഞ്ജന എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!