HomeNewsEducationActivityകുറ്റിപ്പുറം ഉപജില്ല കലോത്സവ ഉദ്ഘാടനം വർണാഭമായി

കുറ്റിപ്പുറം ഉപജില്ല കലോത്സവ ഉദ്ഘാടനം വർണാഭമായി

kuttippuram-sub-district-arts-2022

കുറ്റിപ്പുറം ഉപജില്ല കലോത്സവ ഉദ്ഘാടനം വർണാഭമായി

കുറ്റിപ്പുറം: കുറ്റിപ്പുറം ഉപജില്ല കലോത്സവ ഉദ്ഘാടന ചടങ്ങ് വർണാഭമായി. രാവിലെ 10 മണിക്ക് നടന്ന സാംസ്കാരിക ഘോഷയാത്രയിൽ വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, അധ്യാപകരും, വിദ്യാർത്ഥികളും ഘോഷയാത്രയിൽ അണിചേർന്നു. വൈകുന്നേരം നാല് മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.കെ.കെ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫസീന അഹമ്മ കുട്ടി അദ്ധ്യക്ഷയായി. പരിപാടിയിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി മുഖ്യ പ്രഭാഷണം നടത്തി. മാറാക്കര പഞ്ചായത്ത് പ്രസിഡണ്ട് ടി.പി സജ്ന ടീച്ചർ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.ടി ആസാദലി, സിദ്ധീഖ് പരപ്പാര, എ.ഇ.ഒ വി.കെ ഹരീഷ്, വി.എം ശാരദാമണി, മെമ്പർ ബേബി ടീച്ചർ, സി.കെ ജയകുമാർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!