HomeNewsAchievementsകുറ്റിപ്പുറം എസ്.ഐ ബഷീർ സി. ചിറക്കലിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

കുറ്റിപ്പുറം എസ്.ഐ ബഷീർ സി. ചിറക്കലിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

basheer c chirakkal

കുറ്റിപ്പുറം എസ്.ഐ ബഷീർ സി. ചിറക്കലിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

മലപ്പുറം: റിപ്പബ്ലിക് ദിനാഘോഷം-2019 െൻറ ഭാഗമായി പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് കേരള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു. കുറ്റിപ്പുറം എസ്.ഐ ബഷീർ ചിറക്കലിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി. നേരത്തെ ചങ്ങരംകുളം എസ്.ഐ ആയിരുന്ന ബഷീർ ചിറക്കൽ മാറഞ്ചേരി സ്വദേശിയാണ്. മികച്ച സേവനത്തിനാണ് ബഷീറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചത്. നല്ലൊരു ഗായകൻ കൂടിയാണ് ബഷീർ ചിറക്കൽ.
basheer c chirakkal
കുറ്റിപ്പുറം സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥയായ സീമ എൻ.പിയും പോലീസ് മെഡലിന് അർഹയായവരുടെ പട്ടികയിലുണ്ട്. മലപ്പുറം ജില്ലയിൽ നിന്ന് 8 പോലീസ് ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായത്. അവരുടെ പേര് ചുവടെ കൊടുക്കുന്നു.
ബഷീർ സി. ചിറക്കൽ, സബ് ഇൻസ്‌പെക്ടർ കുറ്റിപ്പുറം, മലപ്പുറം, എം സത്യനാഥൻ, എ.എസ്.ഐ(ഗ്രേഡ്), കൊണ്ടോട്ടി പി.എസ്, മലപ്പുറം, കെ.സന്തോഷ്, എ.എസ്.ഐ(ഗ്രേഡ്), കൊണ്ടോട്ടി പി.എസ്, മലപ്പുറം, സീമ എൻ.പി, ഡബ്ല്യൂ.എസ്.സി.പി.ഒ(ഗ്രേഡ്), കുറ്റിപ്പുറം പി.എസ്, മലപ്പുറം, റഹിയാത്ത് പി, ഡബ്ല്യൂ.എസ്.സി.പി.ഒ(ഗ്രേഡ്), നിലമ്പൂർ പി.എസ്, മലപ്പുറം, പ്രിയ പി, ഡബ്ലൂ.എസ്.സി.പി.ഒ, വുമൺസെൽ, മലപ്പുറം, സുരേഷ് കുമാർ ടി. സി, എ.പി.എ.എസ്.ഐ, ആർ.ആർ.ആർ.എഫ്, മലപ്പുറം, രഘുനാഥൻ, പുതിയേടത്ത്, എ.പി.എ.എസ്.ഐ, ആർ.ആർ.ആർ.എഫ് മലപ്പുറം എന്നിവരാണ് മെഡൽ നേട്ടത്തിനർഹരായ ഉദ്യോഗസ്ഥർ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!