HomeNewsInitiativesDonationവായനാ ദിനത്തിൽ ഇരിമ്പിളിയത്തെ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി.എ നൂർ

വായനാ ദിനത്തിൽ ഇരിമ്പിളിയത്തെ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി.എ നൂർ

pca-noor-study-kit-vendalloor

വായനാ ദിനത്തിൽ ഇരിമ്പിളിയത്തെ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി.എ നൂർ

ഇരിമ്പിളിയം: വായനദിനമായ ഇന്ന് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ പ്രതീക്ഷ ബഡ്സ് റീഹാബിലിറ്റേഷൻ സെൻ്ററിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്ത് കുറ്റിപ്പുറം ബ്ലോക്ക് വെണ്ടല്ലൂർ ഡിവിഷൻ മെമ്പർ പി.സി.എ നൂർ മഹാമാരി കാലത്തെ കരുതലിന് മാതൃകയായി. മങ്കേരി ജി എൽ പി സ്കൂളിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ബഡ്സ് സ്കൂളിലെ 25 കുട്ടികൾക്കാണ് നോട്ടുപുസ്തകം, പേന, പെൻസിൽ, കളർ, മറ്റ് പഠന ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തത്. ബ്ലോക്ക് മെമ്പർ പി.സി.എ നൂർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഇരിമ്പിളിയം പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ എൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
pca-noor-study-kit-vendalloor
13 ആം വാർഡ് അംഗം ഷഹനാസ് പി.ടി, ബിനേഷ് മങ്കേരി, കെ.എം മുഹമ്മദ്, ബിജു മങ്കേരി, അനീസ് കെ.പി എന്നിവർ സംബന്ധിച്ച ചടങ്ങിൽ വച്ച് കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ രമ്യ ടീച്ചർ ഏറ്റു വാങ്ങി. സുജിത നന്ദി രേഖപ്പെടുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!