HomeUncategorizedസ്‌പീക്കറുടെ ഇടപെടൽ; എൻട്രൻസ് പരീക്ഷക്ക് പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ബസ്സുകൾ ഓടും

സ്‌പീക്കറുടെ ഇടപെടൽ; എൻട്രൻസ് പരീക്ഷക്ക് പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ബസ്സുകൾ ഓടും

ksrtc

സ്‌പീക്കറുടെ ഇടപെടൽ; എൻട്രൻസ് പരീക്ഷക്ക് പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ബസ്സുകൾ ഓടും

എടപ്പാൾ: സ്‌പീക്കർ ഇടപെട്ടതോടെ നാളെ നടക്കുന്ന KEAM എൻട്രൻസ് പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികൾക്കായി പൊന്നാനി കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നു ബസ്സുകൾ സർവ്വീസ് നടത്തും. പൊന്നാനിയിൽ നിന്ന് 02 സ്പെഷ്യൽ സർവീസുകളാണ് നടത്തുന്നത്. പൊന്നാനി എടപ്പാൾ വഴി തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കും രാവിലെ 06.30തിനാണ് ബസുകൾ സർവ്വീസ് നടത്തുക. വിദ്യാർത്ഥികൾ ഹാൾ ടിക്കറ്റ് കാണിച്ച് ബസ്സിൽ കയറി യാത്ര ചെയ്യേണ്ടതാണ്. കുട്ടിയുടെ കൂടെ ഒരു രക്ഷിതാവിനും യാത്ര ചെയ്യാം. മറ്റുള്ള യാത്രക്കാരെ അനുവദിക്കുന്നതല്ല . രണ്ട് ബസ്സുകളും വൈകീട്ട് 05.30 മണിക്ക് പൊന്നാനിയിലേക്ക്‌ തിരിച്ച് സർവീസ് നടത്തുന്നതാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!