HomeNewsAccidentsകുറ്റിപ്പുറം പാലത്തിന് മുകളില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കുറ്റിപ്പുറം പാലത്തിന് മുകളില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

yamaha-fascino

കുറ്റിപ്പുറം പാലത്തിന് മുകളില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കുറ്റിപ്പുറം പാലത്തിനുമുകളിലാണ് അപകടം നടന്നത്. പിറകുലുണ്ടായിരുന്ന ബസ് സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ യാത്രക്കാരൻ വാഹനം കയറി സംഭവസ്ഥലത്തു വെച്ചുതന്നെ മരിക്കുകയായിരുന്നു. കൂടല്ലൂർ മലമൻകാവ് സ്വദേശി ചാത്തനാശേരി ഗംഗാധരൻ (61)ആണ് മരിച്ചത്. വെടിക്കെട്ട് തൊഴിലാളിയായിരുന്നു.

സ്കൂട്ടറില്‍ ഇടിച്ച കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് എടരിക്കോട് വച്ച് കോട്ടക്കല്‍ പോലീസ് തടഞ്ഞ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. yamaha-fascino

No Comments

Leave A Comment