HomeNewsAchievementsപ്രവൃത്തി പരിചയ മേളയിൽ 15 വർഷമായി വിജയികൾ; കിതക്കാതെ കുതിക്കുന്ന കൂടശ്ശേരി

പ്രവൃത്തി പരിചയ മേളയിൽ 15 വർഷമായി വിജയികൾ; കിതക്കാതെ കുതിക്കുന്ന കൂടശ്ശേരി

koodassery-school

പ്രവൃത്തി പരിചയ മേളയിൽ 15 വർഷമായി വിജയികൾ; കിതക്കാതെ കുതിക്കുന്ന കൂടശ്ശേരി

കുറുമ്പത്തൂർ:പ്രവൃത്തി പരിചയ മേളയിൽ 15 വർഷമായി തുടരുന്ന മേധാവിത്വം കൂടശ്ശേരി നിലനിർത്തി. ഇരിമ്പിളിയം എം.ഇ. എസിൽ നടന്ന കുറ്റിപ്പുറം ഉപജില്ല പ്രവൃത്തിപരിചയ മേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ഇത്തവണയും കൂടശ്ശേരിയ്ക്ക് സ്വന്തം. യു.പി വിഭാഗത്തിൽ പങ്കെടുത്ത പത്തിനങ്ങളിൽ എട്ടെണ്ണത്തിലും എൽ.പിയിൽ മൂന്നെണ്ണത്തിലും കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രവൃത്തി പരിചയ ഇനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സ്‌കൂളിലെ തന്നെ അധ്യാപകനായ ബാബു കെ.പി യാണ് ഈ വിജയങ്ങൾക്ക് പിന്നിൽ. സ്കൂളിൽ നടന്ന അനുമോദന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ഉസ്മാൻ പൂളക്കോട്ട്, ഷാഫി മേനോത്തിൽ, ജയശങ്കർ ആളൂർ, ടി ശ്രീകല, ബാബു കെ.പി, ഹരിശങ്കർ.എസ് എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!