HomeNewsCrimeകൊളത്തൂര്‍ സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ‌് അറസ‌്റ്റിൽ

കൊളത്തൂര്‍ സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ‌് അറസ‌്റ്റിൽ

kolathur

കൊളത്തൂര്‍ സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ‌് അറസ‌്റ്റിൽ

കുളത്തൂർ: ഫേസ‌് ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഇടുക്കി സ്വദേശിയായ യുവാവ‌് അറസ‌്റ്റിൽ. കുളത്തൂരിൽ താമസിക്കുന്ന രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഇടുക്കി സ്വദേശി ജെയ്സൺ പി ജോസഫിനെ (28 )യാണ‌് ഇടുക്കി ജില്ലയിലെ രാജാക്കാട്ടില്‍ പിടികൂടിയത്. യുവതിയെ കൊളത്തൂരിലേക്ക് വിവാഹം ചെയ്തുകൊണ്ടുവന്നതായിരുന്നു.
കൊളത്തൂർ അഡീഷണൽ എസ്ഐ പി സദാനന്ദൻ, സിപിഒമാരായ മുഹമ്മദ് ഷജീർ, എം കെ മിഥുൻ, സുജിത്ത് പി കൊള്ളിത്തോട്, ഷാജിമോൾ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത‌്. പെരിന്തൽമണ്ണ ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!