HomeNewsNRIഅബു യൂസുഫ്‌ ഗുരുക്കളുടെ നിര്യാണം; അനുശോചനം രേഖപ്പെടുത്തി അബുദാബി കോട്ടക്കൽ മണ്ഡലം കെഎംസിസി

അബു യൂസുഫ്‌ ഗുരുക്കളുടെ നിര്യാണം; അനുശോചനം രേഖപ്പെടുത്തി അബുദാബി കോട്ടക്കൽ മണ്ഡലം കെഎംസിസി

abudhabhi-kmcc-aboo-yusuf-gurukkal

അബു യൂസുഫ്‌ ഗുരുക്കളുടെ നിര്യാണം; അനുശോചനം രേഖപ്പെടുത്തി അബുദാബി കോട്ടക്കൽ മണ്ഡലം കെഎംസിസി

അബുദാബി: കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ്‌ മുൻ പ്രസിഡന്റ്‌‌ ‌സിഎച്ച്‌ അബു യൂസുഫ്‌ ഗുരുക്കളുടെ നിര്യാണത്തിൽ അബുദാബി കെഎംസിസി കോട്ടക്കൽ മണ്ഡലം അനുശോചനം രേഖപ്പെടുത്തി. അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ നടന്ന‌ പ്രാർത്ഥനയിലും അനുസ്മരണ സദസ്സിലും സ്റ്റേറ്റ്‌- ജില്ലാ-മണ്ഡലം നേതാക്കന്മാരും പ്രവർത്തകരും പങ്കെടുത്തു. മയ്യിത്ത് നിസ്കാരത്തിനും പ്രാർഥന സദസ്സിനും ഉസ്താദ് അബ്ദുള്ള ഫൈസി നേതൃത്വം നൽകി. പതിറ്റാണ്ടുകളോളം മണ്ഡലത്തിലെ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ നിറഞ്ഞുനിന്നിരുന്ന അബുയൂസുഫ്‌ ഗുരുക്കളുടെ പെട്ടെന്നുള്ള വിയോഗം പൊതുസമൂഹത്തിന്നും പാർട്ടിക്കും വലിയ നഷ്ടമാണെന്ന് യോഗം അനുസ്മരിച്ചു.
abudhabhi-kmcc-aboo-yusuf-gurukkal
കോട്ടക്കൽ മണ്ഡലം അബുദാബി കെഎംസിസി പ്രസിഡന്റ് റാഷിദ് തൊഴലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അബുദാബി സ്റ്റേറ്റ് കെഎംസിസി സെക്രട്ടറിമാരായ ഹംസ ഹാജി പാറയിൽ, മൊയ്തുട്ടി വേളേരി, മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് അസീസ് കാളിയാടൻ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ ട്രഷറർ ഹിദായത്തുള്ള പറപ്പൂർ, ജില്ലാ കെഎംസിസി ട്രഷറർ അഷ്‌റഫലി പുതുക്കിടി, വൈസ് പ്രസിഡന്റ് മുനീർ എടയൂർ, ജില്ലാ സെക്രട്ടറി ഷാഹിദ് ചെമ്മുക്കൻ, സിറാജ് ആതവനാട്, ഷമീർ പുറത്തൂർ, റാഷിദ് അമ്പലവട്ടം, കോട്ടക്കൽ മണ്ഡലം ഭാരവാഹികളായ അഷ്‌റഫ്‌, സിറാജ്, ഫിറോസ് ബാബു, ഫാറൂഖ് കൊനോട്ടിൽ, സബീൽ പരവക്കൽ, യാഹു, വളാഞ്ചേരി മുൻസിപ്പൽ പ്രസിഡന്റ് സുലൈമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധ പഞ്ചായത്ത് മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും അനുശോചന യോഗത്തിൽ പങ്കെടുത്തു. ചടങ്ങിന് ആക്റ്റിംഗ് സെക്രട്ടറി അലി കോട്ടക്കൽ സ്വാഗതവും ട്രെഷറർ അബ്ദുൽ സലാം നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!