HomeNewsBusinessഓണം ഖാദി 
വിപണന മേള 
ഇന്നുമുതൽ

ഓണം ഖാദി 
വിപണന മേള 
ഇന്നുമുതൽ

khadi-fair

ഓണം ഖാദി 
വിപണന മേള 
ഇന്നുമുതൽ

മലപ്പുറം: കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ‘ഓണം ഖാദി മേളയ്ക്ക്’ ചൊവ്വാഴ്‌ച തുടക്കമാകും. സെപ്‌തംബർ ഏഴുവരെയാണ്‌ മേള. മലപ്പുറം മുനിസിപ്പൽ ബസ്‌ സ്റ്റാൻഡ്‌ കെട്ടിടത്തിലെ ഖാദി ഗ്രാമ സൗഭാഗ്യ, ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ എടപ്പാൾ, ഖാദി സൗഭാഗ്യ താനൂർ എന്നിവിടങ്ങളിലും ഖാദി ഉൽപ്പാദന കേന്ദ്രങ്ങളിലെ ഗ്രാമ സൗഭാഗ്യകളിലുമായാണ് മേള. തുണിത്തരങ്ങൾക്ക് 30 ശതമാനംവരെ സ്‌പെഷ്യൽ റിബേറ്റ് ലഭിക്കും. കേന്ദ്ര–-സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ എന്നിവർക്ക് ഒരുലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഓരോ ആയിരം രൂപയുടെ പർച്ചേസിനും ഓരോ സമ്മാന കൂപ്പൺ ലഭിക്കും. ഓരോ ആഴ്ചയിലും നറുക്കെടുപ്പിൽ അയ്യായിരം രൂപയുടെ ഗിഫ്‌റ്റ്‌ വൗച്ചറും മെഗാ നറുക്കെടുപ്പിൽ 10 പവൻവരെ സ്വർണ സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട്‌ ഓഫീസർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!