HomeKeralotsavamVLY-2017കേരളോത്സവം-2017: ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി; ബ്ലാക്ക് & വൈറ്റ് കുളമംഗലം ആദ്യ വിജയി

കേരളോത്സവം-2017: ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി; ബ്ലാക്ക് & വൈറ്റ് കുളമംഗലം ആദ്യ വിജയി

കേരളോത്സവം-2017: ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി; ബ്ലാക്ക് & വൈറ്റ് കുളമംഗലം ആദ്യ വിജയി

വളാഞ്ചേരി: വള‍ാഞ്ചേരി നഗരസഭാ കേരളോത്സവത്തില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. വളാഞ്ചേരി ഹൈസ്കൂള്‍ ഗ്രൌണ്ടിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ആദ്യ മത്സരത്തില്‍ ബ്ലാക്ക് & വൈറ്റ് കുളമംഗലം മറുപടിയില്ലാത്ത ഒരു ഗോളിന് ഫന്റാസ്റ്റിക് വട്ടപ്പാറയെ തോല്പിച്ചു. ബ്ലാക്ക് & വൈറ്റിനു വേണ്ടി പ്രണവ് ആണ് ഗോള്‍ നേടിയത്.

നേരത്തെ മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് വളാഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ കെ.വി ഉണ്ണിക്കൃഷ്ണന്‍, യൂത്ത് കോ‌ര്‍ഡിനേറ്റര്‍ കെ.ടി.നിസാര്‍ ബാബു തുടങ്ങിയവര്‍ കളിക്കാരെ പരിചയപ്പെട്ടു.

ആദ്യ മത്സരത്തിലെ മികച്ച പ്രകടനത്തിന് ബ്ലാക്ക് & വൈറ്റിലെ പ്രണവിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!