HomeNewsReligionകാരത്തൂർ അജ്മീർ ഉറൂസും മർക്കസ് വാർഷികവും ഫെബ്രുവരിയിൽ; സംഘാടകസമിതി രൂപവത്‌കരിച്ചു

കാരത്തൂർ അജ്മീർ ഉറൂസും മർക്കസ് വാർഷികവും ഫെബ്രുവരിയിൽ; സംഘാടകസമിതി രൂപവത്‌കരിച്ചു

karathoor-markaz-uroos

കാരത്തൂർ അജ്മീർ ഉറൂസും മർക്കസ് വാർഷികവും ഫെബ്രുവരിയിൽ; സംഘാടകസമിതി രൂപവത്‌കരിച്ചു

തിരുന്നാവായ:കാരത്തൂര്‍ മര്‍ക്കസ് തര്‍ബിയതുല്‍ ഇസ്ലാം കമ്മിറ്റിയുടെ കീഴില്‍ ശൈഖ് ഫരീദ് ഔലിയ നഗറില്‍, കാരത്തൂര്‍ അജ്മീര്‍ ഉറുസും മര്‍ക്കസ് 31 -ാം വാര്‍ഷികവും ഫെബ്രുവരി 13,14,15,16,17,18 തിയ്യതികളില്‍ നടക്കും. സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ സയ്യിദ് ഫസല്‍ ശാഹിദ് ഹസനി തങ്ങള്‍ കണ്ണന്തളി ഉദ്ഘാടനം ചെയ്തു. മര്‍ക്കസ് ചെയര്‍മാന്‍ ഹസ്‌റത്ത് മുഹമ്മദ് മുഹ് യുദ്ദീന്‍ ഷാഹ് പ്രാര്‍ത്ഥന നടത്തി.കെ. വി സക്കീര്‍ ആയിലക്കാട് അദ്ധ്യക്ഷത വഹിച്ചു. അജ്മീര്‍ ശരീഫില്‍ നിന്നും കൊണ്ട് വന്ന പതാക ശൈഖ് ഫരീദ് ഔലിയ നഗറില്‍ ഉയര്‍ത്തലോട് കൂടി ആറ് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിക്ക് തുടക്കമാകും.
karathoor-markaz-uroos
ദിക്‌റ് ഹല്‍ഖ, ഖുര്‍ആന്‍ ക്ലാസ്, സ്വലാത്ത് മജ്‌ലിസ് , പൊതുസമ്മേളനം, അന്നദാനം, ദുആ സമ്മേളനം എന്നിവ നടത്താനും തീരുമാനമായി. യോഗത്തില്‍ സി.മുഹമ്മദലി ഹാജി പുറമണ്ണൂര്‍, പി.എം റഫീഖ് അഹ്മദ്, കുഞ്ഞിമോന്‍ ഹാജി കാരത്തൂര്‍, യു. ഉമമ്മര്‍കോയ ഹാജി ഫറോക്ക്, അബൂബക്കര്‍ ഹാജി പരപ്പനങ്ങാടി, സല്‍മാന്‍ മാസ്റ്റര്‍ പല്ലാര്‍, മുജീബ് റഹ്‌മാന്‍ വള്ളിക്കുന്ന് ശറഫുല്ലഹ് വെട്ടം, അന്‍വര്‍ ബി.പി അങ്ങാടി, സുല്‍ത്താന്‍ എടക്കര, ഹംസ ഹാജി ബി.പി അങ്ങാടി , കന്മനം സൈതലവി ഹാജി, അലി കെ.പി താനൂര്‍, ഹാരിസ് കാട്ടിലങ്ങാടി വി.പി അബുഹാജി ആക്കപ്പറമ്പ് എന്നിവര്‍ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!