HomeNewsMeetingFelicitationഫിസിക്കൽ എജ്യൂക്കേഷനിൽ പി.എച്ച്.ഡി; ഷമീം പറശ്ശേരിയെ അനുമോദിച്ച് കക്കൻചിറ മഹല്ല് കമ്മിറ്റി

ഫിസിക്കൽ എജ്യൂക്കേഷനിൽ പി.എച്ച്.ഡി; ഷമീം പറശ്ശേരിയെ അനുമോദിച്ച് കക്കൻചിറ മഹല്ല് കമ്മിറ്റി

kakkanchira-phd-mahallu

ഫിസിക്കൽ എജ്യൂക്കേഷനിൽ പി.എച്ച്.ഡി; ഷമീം പറശ്ശേരിയെ അനുമോദിച്ച് കക്കൻചിറ മഹല്ല് കമ്മിറ്റി

വളാഞ്ചേരി: മഹാത്മ ഗാന്ധി സർവകലാശാലയിൽ നിന്ന് ഫിസിക്കൽ എജ്യൂക്കേഷനിൽ പി എച്ച് ഡി നേടിയ വളാഞ്ചേരി കക്കൻചിറ സ്വദേശിയായ ഡോ: ഷമീം പറശ്ശേരിയെ കക്കൻചിറ മഹല്ല് കമ്മിറ്റിയുടെ നബിദിനാഘേഷത്തിൽ വെച്ച് മീലാദ് സ്വാഗത സംഘം അനുമോദനം നടത്തി. അഭിനന്ദന ഫലകം മഹല്ല് ഖത്തീബ് അബ്ദുറഷീദ് സഖാഫി കരേക്കാട് നൽകി. മഹല്ല് ജനറൽ സെക്രട്ടറി നൗഷാദ് ഒ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സബീലുൽ ഹുദ മദ്രസ സദർ എം പി മുഹമ്മദ് കുട്ടി മുസ്ലിയാർ, സ്വാഗത സംഘം ചെയർമാൻ എൻ ശഫീഖ്, കൺവീനർ പി ശുക്കൂർ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!