HomeNewsMeetingമങ്കേരി ശൈഖ് ജീലാനി ഇസ്‌ലാമിക് അക്കാദമിയിൽ ജീലാനി സമ്മേളനത്തിന് കൊടിയേറി

മങ്കേരി ശൈഖ് ജീലാനി ഇസ്‌ലാമിക് അക്കാദമിയിൽ ജീലാനി സമ്മേളനത്തിന് കൊടിയേറി

jeelani-mankeri

മങ്കേരി ശൈഖ് ജീലാനി ഇസ്‌ലാമിക് അക്കാദമിയിൽ ജീലാനി സമ്മേളനത്തിന് കൊടിയേറി

ഇരിമ്പിളിയം: ജീലാനി സ്റ്റഡീസ് സെന്റർ സംഘടിപ്പിക്കുന്ന ജീലാനി സമ്മേളനത്തിൻ്റെ കൊടിയേറ്റം ഗൗസിയ സുന്നി ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് ശൈഖ് അബ്ദുറഹീം മുസ്‌ലിയാർ വളപുരം നിർവഹിച്ചു. മങ്കേരി ശൈഖ് ജീലാനി ഇസ്‌ലാമിക് അക്കാദമിയിൽ നടന്ന സംഗമത്തിൽ ശൈഖ് ഹംസ മുസ്‌ലിയാർ മൂന്നാക്കൽ ആദ്ധ്യക്ഷം വഹിച്ചു. ശൈഖ് ഫസ്ലുള്ള ഫൈസി വലിയോറ, ശൈഖ് അബ്ദുൽ മജീദ് ഹുദവി പൂങ്ങോട്, മുസ്തഫ ബാഖവി പുറമണ്ണൂർ, മുഹമ്മദ് മുസ്തഫ മന്നാനി പുല്ലൂർ, ഹാഫിള് അബ്ദുൽ ശുക്കൂർ ജീലാനി, റഫീഖ് ഹുദവി കൊണ്ടോട്ടി, മുസ്തഫ ഹുദവി കോട്ടുമല തുടങ്ങിയവർ പങ്കെടുത്തു.
jeelani-mankeri
കൊടിയേറ്റ ത്തോടനുബന്ധിച്ച് ദിക്റ് ദുആ മജ്‌ലിസും മൗലിദ് പാരായണവും നടന്നു. 21 ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തോടനുബന്ധിച്ച് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന തസ്കിയത്ത് ക്യാമ്പിൽ ശൈഖ് അബ്ദുൽ മജീദ് ഹുദവി പൂങ്ങോട്, ശൈഖ് സുലൈമാൻ ഹുദവി അഞ്ചച്ചവടി, അബ്ദുല്ല മുസ്‌ലിയാർ കാരാപറമ്പ്, ഹാഷിം മന്നാനി തിരുവനന്തപുരം, അബ്ദുള്ള പൂക്കാട്ടിരി തുടങ്ങിയവർ വിഷയാവതരണം നടത്തും. വൈകിട്ട് 7 മണിക്ക് നടക്കുന്ന സമാപന സംഗമത്തിൽ ശൈഖ് അബ്ദുറഹീം മുസ്ലിയാർ വളപുരം, ശൈഖ് സൈനുൽ ആബിദീൻ തങ്ങൾ ഇയ്യാട് , ഖാസിം തങ്ങൾ തിരുവനന്തപുരം, ശൈഖ് അബ്ദുൽ റസാഖ് സഖാഫി മംഗലാപുരം, ശൈഖ് ഹംസ മുസ്ലിയാർ മൂന്നാക്കൽ തുടങ്ങിയവർ പങ്കെടുക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!