HomeUncategorizedഇരിമ്പിളിയം മങ്കേരിയിൽ ജീലാനി സമ്മേളനം യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി ഉദ്ഘാടനം ചെയ്തു

ഇരിമ്പിളിയം മങ്കേരിയിൽ ജീലാനി സമ്മേളനം യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി ഉദ്ഘാടനം ചെയ്തു

jeelani conference

ഇരിമ്പിളിയം മങ്കേരിയിൽ ജീലാനി സമ്മേളനം യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി ഉദ്ഘാടനം ചെയ്തു

ഇരിമ്പിളിയം: ഇസ്‍ലാമിന്റെ പേരിൽ ലോകത്ത് അക്രമവും ഭീകരതയും വളരാൻ കാരണം സൂഫിസത്തെ അവഗണിച്ചതാണെന്ന് ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമ രക്ഷാധികാരി യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി. മതത്തിന്റെ ആത്മാവും അന്തഃസത്തയും നിലകൊള്ളുന്നത് സൂഫിസത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

ഇരിമ്പിളിയം മങ്കേരി ജീലാനി ഇസ്‍ലാമിക് അക്കാദമിയിൽ ജീലാനി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് വി.എം.അബ്ദുറഹീം മുസല്യാർ വളപുരം ആധ്യക്ഷ്യം വഹിച്ചു. മുസ്തഫ ഹുദവി കോട്ടുമല, മുസ്തഫ വേങ്ങര എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!