HomeNewsEventsജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ലോക പോസ്റ്റ് ദിനം ആചരിച്ചു

ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ലോക പോസ്റ്റ് ദിനം ആചരിച്ചു

jci-post-day-irimbiliyam

ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ലോക പോസ്റ്റ് ദിനം ആചരിച്ചു

ഇരിമ്പിളിയം: ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ ലോക പോസ്റ്റ് ദിനം ആചരിച്ചു.ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിണ്ടൻ്റ് റജുലാ നൗഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇരിമ്പിളിയം പോസ്റ്റ് ഓഫീസിലാണ് ജെ.സി.ഐ വളാഞ്ചേരി ലോക പോസ്റ്റ് ദിനാചരണം സംഘടിപ്പിച്ചത്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിണ്ടൻ്റ് റജുലാ നൗഷാദ് പ്രസ്തുത പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും ഇരിമ്പിളിയം പോസ്റ്റ് മാസ്റ്റർ വി.കെ.ടി വിനോദ് കുമാർന് ജെ.സി.ഐ വളാഞ്ചേരിയുടെ സ്പെശ്യൽ റകഗ്നീഷ്യൻ അവാർഡ് നൽകി ആദരിക്കുകയും ചെയ്തു. ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടൻ്റ് അമീൻ.പി.ജെ അദ്ധ്യക്ഷത വഹിച്ചു. പോസ്റ്റ് ഓഫീസ് സ്റ്റാഫ് ശ്രീദ്ധരൻ. എം.പി, സി.എ ബാവ, ഇസ്മാഈൽ പി.ടി തുടങ്ങിയവർ സംബന്ധിച്ചു. വളരെ കാലങ്ങൾക്ക് മുമ്പ് തന്നെ നാട്ടിൻ പുറങ്ങളിലെ ജനങ്ങൾക്ക് സേവിംഗ് അക്കൗണ്ട് എന്ന ആശയം കൊണ്ട് വരുകയും കൂടാതെ പോസ്റ്റൽ സംവിധാനം ഒരനുഗ്രഹമായിരുന്ന കാലം തൊട്ട് സജീവമായി നിലനിർത്തിവരു കയും ചെയ്യുന്ന പോസ്റ്റ് ഓഫീസ് സംവിധാനം ഉദാത്തമാണന്ന് പ്രസിണ്ടൻ്റ് റജുലാ നൗഷാദ് അഭിപ്രയപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!