HomeNewsEducationActivityജെ.സി.ഐ വളാഞ്ചേരിയും കെ എം.ആർ.യു വളാഞ്ചേരി മേഖല കമ്മിറ്റിയും സംയുക്തമായി വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

ജെ.സി.ഐ വളാഞ്ചേരിയും കെ എം.ആർ.യു വളാഞ്ചേരി മേഖല കമ്മിറ്റിയും സംയുക്തമായി വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

motivation-class-vhss

ജെ.സി.ഐ വളാഞ്ചേരിയും കെ എം.ആർ.യു വളാഞ്ചേരി മേഖല കമ്മിറ്റിയും സംയുക്തമായി വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

വളാഞ്ചേരി: ജൂനിയർ ചേമ്പർ ഓഫ് ഇൻ്റെർനാഷണൽ (ജെ.സി.ഐ) വളാഞ്ചേരി,കേരള റിപ്പോർട്ടേഴ്സ് &മീഡിയ പേഴ്സൺസ് യൂണിയൻ വളാഞ്ചേരി മേഖല കമ്മിറ്റി, വളാഞ്ചേരി ഹയർ സെക്കൻററി സ്കൂൾ വിജയഭേരി യൂനിറ്റുമായി സഹകരിച്ച് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ”എംപവറിങ് യൂത്ത്” എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹാളിൽ നടത്തിയ പരിപാടിയിൽ ജെ.സി.ഐ പ്രസിഡൻറ് ജെ.സി നൗഫൽ അൽബെയ്ക്ക് അധ്യക്ഷത വഹിച്ചു.പ്രധാനധ്യാപിക സി.ആർ. ശ്രീജ, കെ.ആർ.എം.യു മേഖലാ സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത്, സംസ്ഥാന കൗൺസിൽ അംഗം കെ.പി. മുഹമ്മദ് അബ്ദു റഹ്മാൻ എന്നിവർ സംസാരിച്ചു.ട്രെയ്നർ ജെ.സി സുധീഷ് പളളിപ്പുറത്ത് ക്ലാസെടുത്തു. വിജയഭേരി കോഡിനേറ്റർ സുരേഷ് പൂവാട്ടു മീത്തൽ സ്വാഗതവും, കെ.ആർ.എം.യു.മേഖലാ ജോയിൻ സെക്രട്ടറി ഷിബിലി പാലച്ചോട് നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!