HomeNewsPoliticsഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

irimbiliyam-youth-congress-committee

ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ഇരിമ്പിളിയം: ഫാസിൽ പി. സമദിന്റെ നേതൃത്വത്തിലുള്ള ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ചുമതലയേറ്റു. ജില്ലാ ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയി ഉദ്ഘാടനംചെയ്തു. കോൺഗ്രസിന്റെ ഊർജം യൂത്ത് കോൺഗ്രസാണെന്ന് അദ്ദേഹം പറഞ്ഞു. ബിനീഷ് മങ്കേരി അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ മുഖ്യപ്രഭാഷണം നടത്തി. ഷാജി പാച്ചേരി, മുഹമ്മദ് പാറയിൽ, പി.സി.എ. നൂർ, വിനു പുല്ലാനൂർ, കെ.ടി. മൊയ്തു, നൗഫൽ പാലാറ തുടങ്ങിയവർ സംസാരിച്ചു. പുതിയതായി അംഗത്വമെടുത്തവരെ വി.എസ്. ജോയി ഹാരമണിയിച്ച് സ്വീകരിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹികൾ: ഫാസിൽ.പി. സമദ് (പ്രസി.), മഹേഷ് ഗീത, സതീശ് അമ്പാൾ, യൂസഫ് കൊടുമുടി (വൈ.പ്രസി.), വി.പി. സുധീപ്, വിശാഖ് കോട്ടപ്പുറം, സിദ്ധാർഥ് മങ്കേരി, രമ്യാ വാസുദേവൻ, കെ. ശ്യാംജിത്ത് (ജന.സെക്ര.), പി.സി. നവീൻ നിഷാഹ് (ട്രഷ.).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!