HomeNewsCrimeTraffickingത​മി​ഴ്നാ​ട്ടി​ലേ​ക്കു അ​ന​ധി​കൃ​ത മ​ണ്ണു ക​ട​ത്ത്; കൊ​ള​ത്തൂരിൽ ലോ​റി പി​ടി​കൂ​ടി

ത​മി​ഴ്നാ​ട്ടി​ലേ​ക്കു അ​ന​ധി​കൃ​ത മ​ണ്ണു ക​ട​ത്ത്; കൊ​ള​ത്തൂരിൽ ലോ​റി പി​ടി​കൂ​ടി

taurus-kolathur-soil

ത​മി​ഴ്നാ​ട്ടി​ലേ​ക്കു അ​ന​ധി​കൃ​ത മ​ണ്ണു ക​ട​ത്ത്; കൊ​ള​ത്തൂരിൽ ലോ​റി പി​ടി​കൂ​ടി

കൊ​ള​ത്തൂ​ർ: വാ​ള​യാ​ർ സി​മ​ന്‍റ് ഫാ​ക്ട​റി​യി​ലേ​ക്കാ​ണെ​ന്നു പ​റ​ഞ്ഞു ബി​ല്ലു​ണ്ടാ​ക്കി ത​മി​ഴ്നാ​ട്ടി​ലേ​ക്കു മ​ണ്ണു ക​ട​ത്തു​ന്ന പ​ന്ത്ര​ണ്ടു ച​ക്ര​മു​ള്ള ടോ​റ​സ് ലോ​റി കൊ​ള​ത്തൂ​ർ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു ച​ട്ടി​പ്പ​റ​ന്പി​ലെ ഒ​രു സൈ​റ്റി​ൽ നി​ന്നു മ​ണ്ണു​മാ​യി ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​ക്കാ​ണ് ടോ​റ​സ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് പ​രി​ശോ​ധ​ന​യു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി മ​ണ്ണെ​ടു​ത്തു കൊ​ണ്ടി​രു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഉ​ട​ൻ സൈ​റ്റി​ൽ നി​ന്നു മാ​റ്റു​ക​യാ​യി​രു​ന്നു.
taurus-kolathur-soil
കോ​ഡൂ​ർ, കു​റു​വ വി​ല്ലേജു​ക​ളൂ​ടെ അ​തി​ർ​ത്തി​യി​ലു​ള്ള മ​ല​ക​ൾ തു​ര​ന്നു ഖ​ന​നം ചെ​യ്യു​ന്ന​തി​നെ​തി​രെ സ്ഥ​ല ഉ​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജു ഓ​ഫീ​സ​ർ​മാ​ർ​ക്കു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ടോ​റ​സി​ന്‍റെ ബോ​ഡി ലെ​വ​ലി​ൽ മ​ണ്ണു നി​റ​ച്ച് ടാ​ർ​പോ​ളി​ൻ ഉ​പ​യോ​ഗി​ച്ചു മൂ​ടി​കെ​ട്ടി​യാ​ണ് ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ പു​ല​ർ​ച്ചെ പോ​കു​ന്ന​ത്. ഇ​തു​കാ​ര​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ടി​ല്ലാ​ത്ത​തി​നാ​ലാ​ണ് പ​ല​പ്പോ​ഴും പി​ടി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന​തെ​ന്നു സി​ഐ പി.​എം ഷ​മീ​ർ പ​റ​ഞ്ഞു. വാ​ഹ​നം ജി​ല്ലാ ജി​യോ​ള​ജി​സ്റ്റി​നു കൈ​മാ​റി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!