HomeNewsCrimeFinancial crimesവളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; കാറിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 1.76 കോടി രൂപ

വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; കാറിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 1.76 കോടി രൂപ

വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; കാറിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 1.76 കോടി രൂപ

വളാഞ്ചേരി: വളാഞ്ചേരിയില്‍ കാറില്‍ കടത്തുകയായിരുന്ന 1.76 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. എടപ്പാള്‍ കോലൊളമ്പ് സ്വദേശിയായ അഫ്‌സലില്‍നിന്നാണ് പണം പിടിച്ചെടുത്തത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വളാഞ്ചേരി പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ചൊവ്വാഴ്ച രാവിലെ എട്ടരയോടെ കുഴല്‍പ്പണവുമായി എത്തിയ അഫ്‌സല്‍ പിടിയിലായത്. കാറിന്റെ പിന്‍സീറ്റിനടിയിലെ രഹസ്യഅറയിലാണ് പണം സൂക്ഷിച്ചിരുന്നത്. വളാഞ്ചേരി എസ്.എച്ച്.ഒ. ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് രഹസ്യഅറയില്‍ ഒളിപ്പിച്ച പണം കണ്ടെത്തിയത്. പിടിച്ചെടുത്ത പണവും വാഹനവും തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!