HomeUncategorizedകാവുംപുറം കക്കഞ്ചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽനോമ്പ്തുറ സഘടിപ്പിച്ചു

കാവുംപുറം കക്കഞ്ചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽനോമ്പ്തുറ സഘടിപ്പിച്ചു

കാവുംപുറം കക്കഞ്ചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽനോമ്പ്തുറ സഘടിപ്പിച്ചു

വളാഞ്ചേരി: കാവുംപുറം കക്കഞ്ചിറ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സമൂഹ നോമ്പ്തുറ സഘടിപ്പിച്ചു. കക്കഞ്ചിറ അങ്ങാടിയിൽ നടന്ന സമൂഹ നോമ്പ് തുറയിൽ വിവിധ രാഷ്ട്രീയ, സാംസ്ക്കാരിക പ്രവർത്തകർ പങ്കെടുത്തു. പ്രദേശത്തെ സ്ത്രീകളുടെ സാന്നിദ്ധ്യം നോമ്പ് തുറയിൽ ശ്രദ്ധേയമായി. ജനപ്രതിനിധികളായ കെ.വി ഉണ്ണികൃഷ്ണൻ, അനുഷ സ്ലീമോവ് എന്നിവരും കക്കഞ്ചിറ മഹല്ല് ഖത്തീബ് അബ്ദുൽ റഷീദ് സഖാഫി എന്നിവരും സാംസ്ക്കാരിക പ്രവർത്തകരായ അബു പി, കരീം എം.പി, മാടമ്പി പി, തുടങ്ങി 500 ഓളം പേർ സമൂഹ നോമ്പ് തുറയിൽ പങ്കാളികളായി. കക്കഞ്ചിറ നിവാസികളായ കെ.വി ആസിഫ്, കെ.വി റാഫി, പി.ടി സൂരജ്, കെ.പി ജുബിൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുപറ്റം യുവാക്കളാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!