HomeNewsCrimeMurderവാഴക്കാട് വീടിന്റെ ടെറസിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

വാഴക്കാട് വീടിന്റെ ടെറസിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

vazhakkad-najmunnisa-murder

വാഴക്കാട് വീടിന്റെ ടെറസിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

വാഴക്കാട്: വീടിന്റെ ടെറസിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്‌ അറസ്റ്റിൽ. വാഴക്കാട് ചെറുവട്ടൂർ നെരോത്ത് പുതാടമ്മൽ നജ്മുന്നീസ (32) മരിച്ച കേസിലാണ്‌ ഭർത്താവ് മൊയ്തീനെ പൊലീസ് അറസ്റ്റ് ചെയ്തത്. നജ്മുന്നീസയെ മൊയ്തീൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന്‌ പൊലീസ് പറഞ്ഞു.
ഞായറാഴ്‌ച പുലർച്ചെയാണ്‌ വീടിന്റെ ടെറസിന് മുകളിൽ നജ്മുന്നീസയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നം നിലനിൽക്കുന്നതിനാൽ ബാപ്പയോടൊപ്പം താമസിച്ചുവരികയായിരുന്നു നജ്‌മുന്നീസ. ഞായറാഴ്‌ച രാത്രി ഭർത്താവിന്റെ വീട്ടിലെത്തിയതായിരുന്നു. പിന്നീട്‌ വീടിന്റെ ടെറസിന് മുകളിൽവച്ച് മൊയ്‌തീനും നജ്മുന്നീസയുമായി വാക്‌തർക്കമുണ്ടായി. തുടർന്ന്‌ നജ്‌മുന്നീസയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ്‌ മൊയ്‌തീൻ പൊലീസിന്‌ നൽകിയ മൊഴി.
ഞായറാഴ്‌ച രാത്രി തിരിച്ചെത്തിയ നജ്മുന്നീസയെ രാത്രിയോടെ വീടിന് ടെറസിന് മുകളിൽ മരിച്ചനിലയിൽ കണ്ടെത്തിയെന്നാണ് മൊയ്‌തീൻ പൊലീസിൽ ആദ്യം മൊഴിനൽകിയിരുന്നത്‌. കൊണ്ടോട്ടി എഎസ്‌പി വിജയ് ഭരത് റെഡ്‌ഡി, എസ്ഐ ഷാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!