HomeNewsCompetition75-മാത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ചരിത്ര ക്വിസ് സംഘടിപ്പിച്ചു കുറ്റിപ്പുറം ബ്ലോക്ക് ജവഹർ ബാൽ മഞ്ച്

75-മാത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ചരിത്ര ക്വിസ് സംഘടിപ്പിച്ചു കുറ്റിപ്പുറം ബ്ലോക്ക് ജവഹർ ബാൽ മഞ്ച്

bal-manch-valanchery-quiz

75-മാത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് ചരിത്ര ക്വിസ് സംഘടിപ്പിച്ചു കുറ്റിപ്പുറം ബ്ലോക്ക് ജവഹർ ബാൽ മഞ്ച്

വളാഞ്ചേരി: നമ്മുടെ രാജ്യത്തിന്റെ 75-മാത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച്, കുറ്റിപ്പുറം ബ്ലോക്ക് ജവഹർ ബാൽമഞ്ച് വളാഞ്ചേരി കോൺഗ്രസ് ഭവനിൽ വച്ച് ചരിത്ര ക്വിസ് സംഘടിപ്പിച്ചു. സമ്മാനദാന ചടങ്ങ് സിനിമ സീരിയൽ നടൻ വളാഞ്ചേരി ഉണ്ണി നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.വി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസ്സേനാർ, കെ. വി. ഉണ്ണികൃഷ്ണൻ, യു.ടി അബൂബക്കർ, നൗഫൽ പാലാറ,വി.കെ രാജേഷ്, മുൻസിപ്പൽ കൗൺസില മാരായ, ദീപ്തി ഷൈലേഷ്, കെ. വി. ശൈലജ, സുബിത രാജൻ, ഷാഹിന റസാക്ക്,മിന്നു രാജ്, കെ.വി ശ്രീലക്ഷ്മി, കെ.ടി കാവ്യാ, ജിത്തു മോൻ എന്നിവർ സംസാരിച്ചു.മത്സരത്തിൽ വളാഞ്ചേരി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ, വിസ്മയ വി. എസ്. ഒന്നാം സ്ഥാനവും, എംഇഎസ് ഇരുമ്പിളിയം ഹൈസ്കൂളിലെ ശ്രീതാലക്ഷ്മി. പി. രണ്ടാം സ്ഥാനവും, എടപ്പാൾ ദാറുൽ ഹിദായ വിദ്യാർഥിനിയായ ഹിബ ജാസിൻ മൂന്നാം സ്ഥാനവും നേടി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!