HomeNewsEventsകുറ്റിപ്പുറം ബ്ലോക്ക് ആരോഗ്യമേള കൊണ്ടാടി

കുറ്റിപ്പുറം ബ്ലോക്ക് ആരോഗ്യമേള കൊണ്ടാടി

health-mela-kuttippuram

കുറ്റിപ്പുറം ബ്ലോക്ക് ആരോഗ്യമേള കൊണ്ടാടി

കുറ്റിപ്പുറം റവന്യു ബ്ലോക്ക് ആരോഗ്യമേള എൻ.ഐ.എ.യു.പി സ്കൂൾ കഴുത്തല്ലൂരിൽ നടന്നു. കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ മേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളെരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ അലിയാമു സ്വാഗതം പറഞ്ഞു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി, എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സജ്‌ന, ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൊയ്തീൻകുട്ടി കെ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആസാദ് അലി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിംഷാനിമോൾ, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ ടി സിദ്ദീഖ്, കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിദ്ദിഖ് പരപ്പാര, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രതിപക്ഷനേതാവ് സി.കെ ജയകുമാർ, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റമീന കെവി, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാബിറ എടതടത്തിൽ,വാർഡ് മെമ്പർ സയ്യിദ് ഫസൽ അലി സകാഫ് തങ്ങൾ എന്നിവർ കുറ്റിപ്പുറം സർക്കിൾ ഇൻസ്‌പെക്ടർ ശശിന്ദ്രൻ മേലെയിൽ ആശംസകൾ അറിയിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുത്തു. ശംഭു, ഹെൽത്ത് സൂപ്പർവൈസർ കുറ്റിപ്പുറം ഹെൽത്ത് ബ്ലോക്ക് എന്നവർ നന്ദി പറഞ്ഞു.
health-mela-kuttippuram
രക്താതിമർദ്ദം പ്രമേഹം പരിശോധന, ഹോമിയോ, ആയുർവേദം, സിദ്ധ -യൂനാനി, സാമൂഹികക്ഷേമം, കുടുംബക്ഷേമം, കോവിഡാനന്തര രോഗപരിശോധന, സുരക്ഷ (എയ്ഡ്സ് കൺട്രോൾ സൊസൈറ്റി), കാഴ്ച പരിശോധന, എക്സൈസ് ഡിപ്പാർട്ട്മെന്റ് വിമുക്തി, ദന്തപരിശോധന, രക്തഗ്രൂപ്പ് നിർണയം, രക്തദാനം, കുടുംബശ്രീ വിപണനമേള, കുടിവെള്ള പരിശോധന, യോഗ ഡെമോൺസ്ട്രേഷൻ, വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരം, എന്നീ സേവനങ്ങൾ ആരോഗ്യ മേളയിൽ ലഭ്യമായി, വിവിധ വിഷയങ്ങളെ പറ്റിയുള്ള സെമിനാറുകൾ നടക്കുകയുണ്ടായി. കായിക മത്സരമായ വടംവലി മത്സരങ്ങളും ആരോഗ്യ മേളയുടെ ഭാഗമായി നടന്നു. വൈകുന്നേരം ആറു മണിയോടുകൂടി ആരോഗ്യമേള സമാപിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!