HomeNewsEventsകുറ്റിപ്പുറം എലൈറ്റ് ലൈബ്രറി സുവര്‍ണജൂബിലി ആഘോഷിച്ചു

കുറ്റിപ്പുറം എലൈറ്റ് ലൈബ്രറി സുവര്‍ണജൂബിലി ആഘോഷിച്ചു

elite library

കുറ്റിപ്പുറം എലൈറ്റ് ലൈബ്രറി സുവര്‍ണജൂബിലി ആഘോഷിച്ചു

കുറ്റിപ്പുറം: എലൈറ്റ് ലൈബ്രറിയുടെ സുവര്‍ണജൂബിലി ആഘോഷ സമാപന സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്തു.

മന്ത്രി കെ.ടി. ജലീല്‍ മുഖ്യാതിഥിയായി. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു.

ഈവര്‍ഷത്തെ എ.എ. മലയാളി പുരസ്‌കാരം വി.എം. കൊളക്കാടിന് ഉമ്മന്‍ചാണ്ടി സമ്മാനിച്ചു.

സുവര്‍ണജൂബിലി പതിപ്പ് വി.വി. പ്രകാശ് പ്രകാശനംചെയ്തു. സി.കെ. ഉമ്മര്‍ ഗുരുക്കള്‍ പതിപ്പ് ഏറ്റുവാങ്ങി. വ്യവസായി ഡോ. കെ. മുഹമ്മദ് ഈസയെ ആദരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ടി.സി. ഷെമീല, വൈസ് പ്രസിഡന്റ് പി.വി. മോഹനന്‍, വി.വി. ഭാസി, പാറയ്ക്കല്‍ ബഷീര്‍, പരപ്പാര സിദ്ദീഖ്, എ.എ. കുഞ്ഞാപ്പുട്ടി, മഠത്തില്‍ ശ്രീകുമാര്‍, എന്‍.വി. കുഞ്ഞിമുഹമ്മദ്, കെ.ടി. സിദ്ദീഖ് എന്നിവര്‍ പ്രസംഗിച്ചു.

സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്‌കാരിക സെമിനാറില്‍ ആലങ്കോട് ലീലാകൃഷ്ണന്‍, എം.എം. നാരായണന്‍, ബി. േഗാപാലകൃഷ്ണന്‍, ഡോ. സി.പി.കെ. ഗുരുക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!