HomeNewsEducationExamsഗുഡ് ഇംഗ്ലീഷ് പരീക്ഷ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു

ഗുഡ് ഇംഗ്ലീഷ് പരീക്ഷ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു

good english-kuttippuram-block

ഗുഡ് ഇംഗ്ലീഷ് പരീക്ഷ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു

വളാഞ്ചേരി:കേരളസംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന ഭാഷ സർട്ടിഫിക്കറ്റ് ഗുഡ് ഇംഗ്ലീഷ് മൂന്നാം ബാച്ച് പരീക്ഷ ആരംഭിച്ചു . ഇന്നലെ എഴുത്തു പരീക്ഷയും ഇന്ന് വാചാ പരീക്ഷയുമാണ് നടക്കുന്നത് .മലപ്പുറം ജില്ലാ പഞ്ചായത്തു പ്രോജെക്ടിൽ ഉൾപ്പെടുത്തിയ ഗുഡ് ഇംഗ്ലീഷ് കോഴ്‌സിന്റെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത് തല പരീക്ഷ കേന്ദ്രം വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ ആണ് .
പരീക്ഷയുടെ ചോദ്യപേപ്പർ വിതരണം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ റിംഷാനി മോൾ മുതിർന്ന പഠിതാവായ ബേബി ലക്ഷ്മിക്ക് നൽകി കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ വളാഞ്ചേരി മുനിസിപ്പൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മുജീബ് വാലാസി അധ്യക്ഷനായിരുന്നു. ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റൻഡ് കോ – ഓർഡിനേറ്റർ എം ബഷീർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ.ടി നിസാർ ബാബു, സുരേഷ് പൂവാട്ട്‌മീത്തൽ, പി സുനീറ, കെ പ്രിയ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!